പള്ളിയിലെ നാരങ്ങാവെള്ളത്തെ ചൊല്ലി തര്‍ക്കം: യുവാക്കളെ മര്‍ദിച്ച പോലീസുകാരനും സംഘവും പിടിയില്‍

തിരുവനന്തപുരം (www.evisionnews.co): പള്ളിയിലെ വി.ബി.എസ് റോസിന്റെ സമാപന പരിപാടിക്കിടെ കുട്ടികള്‍ക്ക് നല്‍കിയ നാരങ്ങാവെള്ളത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം സംഘട്ടനത്തിലെത്തിയ സംഭവത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. സംഘര്‍ഷത്തില്‍ സഹോദരങ്ങളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാട്ടാക്കട സ്റ്റേഷനിലെ സി.പി.ഒ മണക്കാല അമല്‍ കോട്ടേജില്‍ ജയരാജ് (51), പൂഴനാട് ബിനുഭവനില്‍ അനില്‍രാജ്(35), കാരോട്ടുകോണം കനക ഭവനില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്. 

മണക്കാല കുഴിവിള ശാരദാഭവനില്‍ രഞ്ജിത്ത്(23), സഹോദരന്‍ രാഹുല്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഴിച്ചാല്‍ ചെട്ടിക്കുന്ന് മണക്കാല ആര്‍സി പള്ളിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം നടന്നത്. പള്ളിയിലെ വൊക്കേഷണല്‍ ബൈബിള്‍ റോസിന്റെ റാലിയുടെ ഭാഗമായി കുട്ടികള്‍ക്കു നല്‍കിയ നാരങ്ങാ വെള്ളത്തില്‍ കയ്പ്പുണ്ടെന്നാരോപിച്ചുള്ള വാക്കേറ്റമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ആര്യങ്കോട് എസ്.ഐ സൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?