കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിംഗില്‍ ഓം പ്രകാശ് മിതര്‍വാളിലൂടെ ഇന്ത്യയ്ക്ക് വെങ്കലം
ഗോള്‍ഡ് കോസ്റ്റ്(ഓസ്‌ട്രേലിയ): (www.kvartha.com 11.04.2018) ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍നേട്ടം കൂടി. ഷൂട്ടിങ് റേഞ്ചിലാണ് ഇന്ത്യ മെഡല്‍ നേടിയത്. പുരുഷന്മാരുടെ അഞ്ചു മീറ്റര്‍ പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാളാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത്. 201.1 എന്ന സ്‌കോറാണ് മിതര്‍വാള്‍ നേടിയത്.
227.2 എന്ന പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ ഷക്കീല്‍ അഹമ്മദ് 220.5 എന്ന സ്‌കോറില്‍ വെള്ളി നേടി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. ഈയിനത്തില്‍ 235.1 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യയുടെ ജിതു റായിക്കായിരുന്നു സ്വര്‍ണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Commonwealth Games 2018: Om Mitharwal Wins Bronze In Men's 50m Pistol, Record, Winner, News, Sports, Trending, World.
Keywords: Commonwealth Games 2018: Om Mitharwal Wins Bronze In Men's 50m Pistol, Record, Winner, News, Sports, Trending, World.
Powered by Info News For You

Comments
Post a Comment