മലയാളികള്‍ക്ക് കോടികളുടെ ചാകര; ദുബൈയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന് ആറരക്കോടി

ദുബൈ: (www.kvartha.com 10.04.2018) ദുബൈയില്‍ മലയാളികള്‍ക്ക് കോടികളുടെ ചാകര. ദുബൈയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ആറരക്കോടി അടിച്ചു. ചൊവ്വാഴ്ച നറുക്കെടുത്ത ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയറില്‍ മലയാളിയായ പിന്റോ പോള്‍ തൊമ്മനയ്ക്ക് ആണ് ഒന്നാം സമ്മാനമായ ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് ആറരക്കോടി രൂപ) അടിച്ചത്. 36കാരനായ പിന്റോ ഷാര്‍ജയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരന്‍ ആണ്. സുഹൃത്തായ ഫ്രാന്‍സിസ് സെബാസ്റ്റ്യനുമായി ചേര്‍ന്നാണ് പിന്റോ ഭാഗ്യം പരീക്ഷിച്ചത്.

ഓണ്‍ലൈനില്‍ നിന്നെടുത്ത 268 സീരിസിലെ 2465 എന്ന ടിക്കറ്റ് നമ്പറാണ് ഇരുവര്‍ക്കും ഭാഗ്യം കൊണ്ടുവന്നത്. ടിക്കറ്റ് തുക സുഹൃത്തുക്കളായ രണ്ടുപേരും വീതിച്ചെടുക്കുകയായിരുന്നു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. 'അപ്രതീക്ഷിതമായ ഈ സമ്മാനത്തിന് ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറയുന്നു. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വളരെ സന്തോഷമുണ്ട്. സുഹൃത്തിനൊപ്പം ഞാനും വളരെ ആകാംഷയിലാണ്. ഞങ്ങള്‍ രണ്ടുപേരും അടുത്തദിവസം ദുബൈ ഡ്യൂട്ടി ഫ്രീ സന്ദര്‍ശിക്കും' എന്ന് പിന്റോ പറഞ്ഞു.

Indian wins USD $1 million in UAE lottery, Dubai, News, Lottery, Gulf, Malayalees, World

ചൊവ്വാഴ്ച തന്നെ നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് പ്രെമോഷനില്‍ ആഡംബര കാറും മോട്ടോര്‍ബൈക്കും മൂന്നു പേര്‍ കരസ്ഥമാക്കി. റിക്കി മക്രിറ്റ് എന്ന യുഎസ് പൗരന് സമ്മാനമായി ലഭിച്ചത് പോര്‍ഷെ 911 കരേറ കൂപെ ആണ്. യുഎസിലേക്ക് അവധിക്ക് പോകുന്നതിനിടെ ആദ്യമായി എടുത്ത ടിക്കറ്റിലാണ് ആഢംബരക്കാര്‍ സമ്മാനമായി ലഭിച്ചത്.

സൗദി സ്വദേശിയായ മുഹമ്മദ് ഫതാന്‍ ആണ് ആഡംബര കാര്‍ സ്വന്തമാക്കിയ മറ്റൊരു വ്യക്തി. ജിദ്ദയില്‍ നിന്നുള്ള ഇദ്ദേഹത്തിന് പോര്‍ഷെ പനമേര 4 ആണ് ലഭിച്ചത്. ബിഎംഡബ്യു എസ് 1000 എക്‌സ്ആര്‍ മോട്ടോര്‍ബൈക്ക് ഓസിഡ് മന്‍സൂര്‍ എന്ന് ഓസ്‌ട്രേലിയന്‍ പൗരന്‍ സ്വന്തമാക്കി. എമിറേറ്റ് എയര്‍ലൈന്‍സിലെ കാബിന്‍ ക്രൂ ആണ് ഇദ്ദേഹം.

ഈ വര്‍ഷം മാത്രം നിരവധി മലയാളികള്‍ക്ക് യുഎഇയിലെ നറുക്കെടുപ്പുകളില്‍ വമ്പന്‍ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച ജോണ്‍ വര്‍ഗീസ് ആയിരുന്നു ഈ പട്ടികയില്‍ അവസാനം. ഏതാണ്ട് 21 കോടിയില്‍ അധികം രൂപയാണ് ജോണ്‍ വര്‍ഗീസിന് ലഭിച്ചത്. ഇദ്ദേഹവും ടിക്കറ്റ് ഒറ്റയ്ക്ക് എടുത്തതല്ല. എട്ടു സുഹൃത്തുകള്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. 11 വര്‍ഷമായി ദുബൈയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ജോണ്‍ വര്‍ഗീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian wins USD $1 million in UAE lottery, Dubai, News, Lottery, Gulf, Malayalees, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?