ഒരു കുട്ടിക്ക് വേണ്ടി മാത്രം സി ബി എസ് സി പരീക്ഷ നടത്തുന്നു, അമിയ സലീം പരീക്ഷ എഴുതുമ്പോള്‍ അത് ചരിത്രമാകും

കൊച്ചി:(www.kvartha.com 09/04/2018) ഒരു കുട്ടിക്ക് വേണ്ടി മാത്രം സി ബി എസ് സി പരീക്ഷ നടത്തുന്നു. അമിയ സലീം പരീക്ഷ എഴുതുമ്പോള്‍ അത് ചരിത്രമാകും. സി ബി എസ് സി കണക്ക് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ത്ഥിനി അമിയ സലീമിന് മാത്രമായി പുനപ്പരീക്ഷ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ത്ഥിനി കോട്ടയം സ്വദേശിനി അമിയ സലിമിന്റെ ഹര്‍ജിയിലാണ് കോടതി ഈ വര്‍ഷത്തെ കണക്കു പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനു മുന്‍പ് വിദ്യാര്‍ത്ഥിനിക്കു മാത്രമായി പരീക്ഷ നടത്താന്‍ സി ബി എസി ഇക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഈ വര്‍ഷം പത്താം ക്ലാസ് കണക്ക് പരീക്ഷ എഴുതിയ അമിയക്ക് ലഭിച്ചത് 2014 ലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. ഇതു മനസ്സിലാക്കിയ വിദ്യാര്‍ഥിനി സിബിഎസ്ഇ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സി ബി എസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച യുമായി സംഭവത്തിന് ബന്ധമുള്ളതായും സംശയം ഉയര്‍ന്നു. യഥാര്‍ത്ഥ ചോദ്യപ്പേപ്പര്‍ മാറ്റി പകരം മറ്റൊരു ചോദ്യപ്പേപ്പര്‍ വയ്ക്കുകയായിരുന്നോ എന്നതായിരുന്നു സംശയം . ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി സിബിഎസ്ഇ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കണക്കു പരീക്ഷ രണ്ടാമത് നടത്താനും സിബിഎസ്ഇ തയ്യാറായില്ല.
 News, Kochi, Kerala, High Court, CBSE, Examination, Student, Complaint, Court ordered CBSE exam is conducted only for a child

തുടര്‍ന്നാണ് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ കുമ്മനം സ്വദേശിനിയായ സമിയ സലിം ഹൈക്കോടതിയെ സമീപിച്ചത്. 2014ലെ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം പുനഃപരീക്ഷ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഹര്‍ജിയില്‍ വാദം കേട്ട കോടതി അമിയക്ക് മാത്രമായി പ്രത്യേകം കണക്കു പരീക്ഷ നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനു മുന്‍പായി പെണ്‍കുട്ടി മാത്രമായി പുനഃപരീക്ഷ നടത്താനാണ് കോടതിയുടെ നിര്‍ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High Court, CBSE, Examination, Student, Complaint, Court ordered CBSE exam is conducted only for a child


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?