ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ച ഇരട്ടകുട്ടികള്‍ മരിച്ചു; ഗര്‍ഭിണിയായ യുവതിയ്ക്ക് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല, കുഞ്ഞുങ്ങളെ അരുമറിയാതെ വീട്ടിനുള്ളില്‍ മറവു ചെയ്തു
കുളത്തൂപ്പുഴ(കൊല്ലം): (www.kvartha.com 04.04.2018) വേണ്ടത്ര പരിചരണം കിട്ടാത്തതിനെ തുടര്‍ന്ന് ആദിവാസി യുവതി മാസം തികയാതെ വീട്ടില്‍ ജന്മം നല്‍കിയ ഇരട്ട കുട്ടികള്‍ മരിച്ചു. കടമാന്‍കോട് കുഴവിയോട് ആദിവാസി കോളനിയില്‍ ചെറുകോണത്ത് വീട്ടില്‍ രാജുവിനെ ഭാര്യ സുമ(33) ഞായറാഴ്ച രാത്രി വീട്ടിനുളളില്‍ ജന്മം നല്‍കിയ ഇരട്ടക്കുട്ടികളാണ് മരിച്ചത്. ആദിവാസികളുടെ പരിചരണത്തിനായ് കോളനിക്കുളളില്‍ തന്നെ എഎന്‍എം സെന്ററും ജീവനക്കാരും ഉണ്ടെന്നിരിക്കെയാണ് ഗര്‍ഭകാല പരിചരണം കിട്ടാതെ വീട്ടിനുളളില്‍ യുവതി പ്രസവിക്കാന്‍ ഇടയായത്.
സുമ ആശുപത്രിയില്‍ ചികിത്സ തേടുകയോ സ്‌കാനിംഗ് നടത്തി ഇരട്ടകുട്ടികളാണെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല. ഞായറാഴ്ച രാത്രി കലശലായ വേദന അനുഭവപ്പെടുകയും സുമ പ്രസവിച്ച ആദ്യ കുട്ടി മരിക്കുകയുമായിരുന്നു. വേദന കടുത്തതോടെയാണ് സംഭവം വീട്ടുകാര്‍ പുറത്ത് അറിയിക്കുന്നത്. ഇതിനിടയില്‍ രണ്ടാമത്തെ കുട്ടിയേയും ജന്മം നല്‍കി. ഉടന്‍ തന്നെ പഞ്ചായത്ത് അംഗം ശ്രീലത ഇടപെട്ട് ആംബുലന്‍സ് വരുത്തി പുനലൂര്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചെങ്കിലും നില ഗുരുതര മായതിനാല്‍ തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലേക്ക് കുട്ടിയേ മാറ്റി.
എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടാമത്തെ കുട്ടിയും മരിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പുറത്ത് അറിയിക്കാതെ വീട്ടുകാര്‍ നവജാത ശുശുക്കളെ വീട്ടിനുളളില്‍ കുഴിയെടുത്ത് സംസ്‌കരിച്ചു. എന്നാല്‍ സംഭവം കോളനിയിലെ ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിഞ്ഞു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്് എസ്.നളിനിയമ്മയുടെ നേതൃത്വത്തില്‍ അംഗങ്ങളായ വിഷ്ണു.വി.എസ്, ദിവ്യ,സിന്ധു, ലൈലാബീവി, ട്രൈബല്‍ ആഫീസര്‍ എന്നിവര്‍ ആദിവാസി ഊരില്‍ സുമയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Adivasi, Women delivery, Twins child, Death, Top head line, Tribal women's infant twins babies death; dead body buried inside house
<

Powered by Info News For You

Comments
Post a Comment