കേരളത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യത

കാസര്‍കോട് (www.evisionnews.co): അടുത്ത രണ്ടുദിവസങ്ങളിലായി കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തായി 2-3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായി തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായ സമുദ്ര വിവര സേവനങ്ങള്‍ക്കായുളള ഇന്ത്യന്‍ ദേശീയ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ തിരയടിക്കല്‍ 24വരെ തുടര്‍ന്നേക്കും. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെ അപേക്ഷിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പടിഞ്ഞാറന്‍ തീരത്ത് തിരയ്ക്ക് ശക്തി കൂടുതലായിരിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും വളളങ്ങള്‍ക്കു കേടുപാടു സംഭവിക്കാതിരിക്കാന്‍ തീരത്തുനിന്നും മാറ്റണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?