ജിയോ വീണ്ടും ഞെട്ടിച്ചു; പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്കുകൂടി സേവനം സൗജന്യം

ന്യൂ ഡല്‍ഹി: (www.kvartha.com 01.04.2018) ഉപഭോക്താക്കളെ വീണ്ടും ഒന്നടങ്കം ഞെട്ടിച്ച് ജിയോ. പ്രൈം മെമ്പര്‍ഷിപ്പുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും 2019 മാര്‍ച്ച് വരെ കാലാവധി നീട്ടി നല്‍കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ചില പ്രത്യേക ഓഫറുകളും നല്‍കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.

നിലവിലെ ഉപഭോക്താക്കള്‍ മൈ ജിയോ ആപ് വഴിയാണ് പ്രൈം മെമ്ബര്‍ഷിപ്പ് കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. പുതിയ ഉപയോക്താകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാന്‍ സാധിക്കും. പ്രൈം ഉപയോക്താകള്‍ക്ക് പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

National, New Delhi, News, Jio, Technology, Prime Members, Service, My Jio App, 1 more year free service for jio prime members

പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് 550 ലൈവ് ടി.വി ചാനലുകള്‍, 6000 സിനിമകള്‍, ലക്ഷകണക്കിന് വിഡിയോകള്‍, 1.4 കോടികള്‍ പാട്ടുകള്‍, 5000 മാഗസിനുകള്‍, 500 കൂടുതല്‍ ന്യൂസ് പേപ്പറുകള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.

ഇതിനൊപ്പം ഒളിമ്പിക്‌സ് 2018, ഫിലിം ഫെയര്‍, ജസ്റ്റിന്‍ ബീബര്‍ കണ്‍സേര്‍ട്ട് ലേക്മീ ഫാഷന്‍ വീക്ക്, ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ ലൈവായി കാണാനുള്ള സൗകര്യവും ജിയോ നല്‍കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Jio, Technology, Prime Members, Service, My Jio App, 1 more year free service for jio prime members


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?