കുടുംബവഴക്ക്; പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഭര്‍തൃമതിയെ രക്ഷപ്പെടുത്തി
നീലേശ്വരം: (www.kvartha.com 26.04.2018) പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച
ഭര്‍തൃമതിയെ നാട്ടുകാരും പോലീസും രക്ഷപ്പെടുത്തി. അക്കര ഓര്‍ച്ചയിലെ അനില്‍കുമാറിന്റെ ഭാര്യ ഗീത(40)യാണ് വ്യാഴാഴ്ച രാവിലെ 5.30 മണിയോടെ ഓര്‍ച്ച പഴയ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.
ഗീത ചാടുന്നത് കണ്ട് പരിസരവാസികള്‍ ഉടന്‍ നീലേശ്വരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നീലേശ്വരം എസ്ഐ വി മോഹനന്റെ നേതൃത്വത്തിലുള്ള പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഗീതയെ രക്ഷപ്പെടുത്തി ഉടന്‍ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബവഴക്കാണ് ഗീതയെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. വീട്ടില്‍ നിന്നും ഇറങ്ങിയോടിയ ഗീത പഴയപാലത്തില്‍ നിന്നും താഴേക്ക് ചാടുന്നത് പുഴക്കരയില്‍ ചൂണ്ടയിടുന്നവരാണ് കണ്ടത്. അതിനാല്‍ തത്സമയം തന്നെ രക്ഷപ്പെടുത്താനും കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Suicide Attempt, Escaped, River, Jump, Nileshwaram, Family Issue, Woman rescued from river by police.

Powered by Info News For You

Comments
Post a Comment