ട്രെയിനിടിച്ച് മരിച്ച യുപി സ്വദേശികളുടെ മയ്യിത്ത് തളങ്കരയില്‍ ഖബടക്കി


കാസര്‍കോട് (www.evisionnews.co): രണ്ടുദിവസം മുമ്പ് മൊഗ്രാല്‍ കൊപ്പളത്ത് ട്രെയിനിടിച്ച് മരിച്ച യു.പി സ്വദേശികളുടെ മയ്യിത്തുകള്‍ തളങ്കര മാലിക് ദീനാറില്‍ ഖബടക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഉറ്റസുഹൃത്തുക്കളായ മുഹമ്മദ് ഹുസൈനും ഇസ്രായിലും മൊഗ്രാല്‍ കൊപ്പളത്ത് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടിമരിച്ചത്. ഇസ്രാഈലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ തളങ്കര മാലിക്ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയിരുന്നു. ഹുസൈന്‍ പിതാവ് സൗദി അറേബ്യയിലായിരുന്നതിനാല്‍ കാസര്‍കോട്ടെത്താന്‍ താമസിച്ചതിനാല്‍ ഞായറാഴ്ച രാവിലെയോടെയാണ്് ഹുസൈന്റെ മയ്യിത്ത് മാലിക് ദീനാറില്‍ ഖബടക്കിയത്. യു.പി റാണിപൂര്‍ സ്വദേശിയാണ് മുഹമ്മദ് ഹുസൈന്‍. സുഹൃത്ത് ഇസ്രാഈലിനൊപ്പം ടൈല്‍സ് ജോലിക്ക് കാസര്‍കോട്ടേക്ക് വന്നതായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?