ആശിക്കും ഭൂമി ആദിവാസിക്ക് പത്തനംതിട്ടയില്‍ സിപിഎം സിപിഐ തര്‍ക്കം; സിപിഎമ്മിനെതിരേ വിമര്‍ശനവുമായി കാനം
പത്തനംതിട്ട: (www.kvartha.com 04.04.2018) പത്തനംതിട്ട വെച്ചൂച്ചിറയില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമായി. വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടപെട്ടതോടെ തര്‍ക്കം സംസ്ഥാന തലത്തിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ എത്തിയ കാനം സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിക്കുകയും ജില്ലാ കളക്ടര്‍ എടുത്ത നടപടിയെ പിന്തുണയ്ക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് നിയമം അനുസരിച്ച് മാത്രമെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെച്ചുച്ചിറയിലെ ആദിവാസികള്‍ക്കു ഭൂമി നല്‍കുന്ന പദ്ധതിയെക്കുറിച്ച് പരാതിയുള്ളതിനാലാണ് അന്വേഷണം നടന്നത്. പരാതി പാര്‍ട്ടിക്കും റവന്യൂ വകുപ്പിനും ലഭിച്ചിരുന്നു. ഇത് റവന്യൂ വകുപ്പ് അന്വേഷിക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇടപെട്ടതിനാലാണ് വന്‍അഴിമതി തടയാന്‍ കഴിഞ്ഞതെന്നും കാനം പറഞ്ഞു. ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയാണ് സിപിഎം - സിപിഐ തര്‍ക്കത്തിന് ഇടയാക്കിയത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയില്‍ 4.46 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
എന്നാല്‍ ഭൂമിയുടെ വില നിര്‍ണയത്തില്‍ ഇടനിലക്കാര്‍ സ്വാധീനിച്ച് പണംതട്ടാന്‍ ശ്രമിച്ചുവെന്നും സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് അഴിമതിക്ക് കളമൊരുങ്ങുന്നതെന്നും പരാതി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും സിപിഐയിലെ ഒരു നേതാവ് പറഞ്ഞതോടെ തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
പരാതിയെത്തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ വളരെ ഉയര്‍ന്ന വില ഭൂമിക്ക് നിശ്ചയിച്ചുവെന്നായിരുന്നു പ്രധാന ആക്ഷേപം.
കളക്ടര്‍ ഇടപെട്ട് വില പുനര്‍നിര്‍ണയിച്ചതിലൂടെ സെന്റിന് പതിനേഴായിരം രൂപയുടെ കുറവും ഉണ്ടായി. ഭൂമി വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ ആണ് നടത്തിയതെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. അഴിമതിയുണ്ടെന്ന് മനസിലായതിനാല്‍ ഭൂമി കൈമാറ്റം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇനി ഇടനിലക്കാര്‍ ഉണ്ടാവില്ലെന്നും കളക്ടര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത കളക്ടര്‍ക്കെതിരെ സിപിഎം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി.
കളക്ടര്‍ രാജാവൊന്നുമല്ലെന്ന്വരെ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞുവച്ചു. ഇതോടെ ആദ്യം സിപിഐ ജില്ലാ നേതൃത്വം കളക്ടര്‍ക്ക് പിന്തുണയുമായി എത്തുകയും സിപിഎമ്മിനെതിരെ രംഗത്ത് വരികയും ചെയ്തു.
ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി വിഷയത്തില്‍ ഇടപെട്ടതോടെ തര്‍ക്കം അതിരൂക്ഷമാകുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഭൂമി ഇല്ലാത്ത തിരഞ്ഞെടുക്കപ്പെട്ട പതിനെട്ട് ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനാണ് ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിലൂടെ നടപ്പാക്കുന്നത് .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pathanamthitta, Land Issue, Clash, CPM, CPI(M), Adivasi, Top headline, Pathanamthitta tribal land issue; CPM CPI Clash

Powered by Info News For You

Comments
Post a Comment