റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല, കുതിപ്പുമായി ഓഹരി വിപണി

ന്യൂഡല്‍ഹി: (www.kvartha.com 05.04.2018) നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. വായ്പാ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണി ഉച്ചയ്ക്കു ശേഷം നല്ല മുന്നേറ്റമുണ്ടാക്കി. സെന്‍സെക്‌സ് 570 പോയിന്റാണ് കുതിച്ചത്.

റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും തുടരും. രാവിലെ 400 പോയിന്റ് ഉയര്‍ന്ന് വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ആര്‍.ബി.ഐ പ്രഖ്യാപനം വന്നതോടെ വര്‍ധിത ഊര്‍ജത്തോടെയാണ് മുന്നേറിയത്. 3.05 ഓടെ സെന്‍സെക്‌സ് 570.59 പോയിന്റ് ഉയര്‍ന്ന് 33,589ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 190.30 പോയിന്റ് ഉയര്‍ന്ന് 10, 318.70ലാണ് വ്യാപാരം തുടരുന്നത്.

Expert Views: RBI keeps Repo rate unchanged at 6 percent, stance stays at 'neutral', New Delhi, News, Banking, Bank, Business, RBI, National

ബാങ്കിംഗ്, വാഹന വിപണികളിലും മികച്ച മുന്നേറ്റമാണ് കാണിക്കുന്നത്. നാലു ശതമാനമാണ് സിആര്‍ആര്‍ നിരക്ക്. അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നത് വിലക്കയറ്റത്തിനു കാരണമാകുമെന്നും ആര്‍ബിഐ വിലയിരുത്തി.

Keywords: Expert Views: RBI keeps Repo rate unchanged at 6 percent, stance stays at 'neutral', New Delhi, News, Banking, Bank, Business, RBI, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?