മെഡിക്കല്‍ കോളജില്‍ എലിശല്യം രൂക്ഷം; ബൈക്ക് ആക്‌സിഡന്റിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവാവിന് ഒരാഴ്ചയ്ക്കിടെ കിട്ടിയത് രണ്ട് കടി, അന്ന് കാലിലെ പെരുവിരലില്‍, ഇന്ന് ചെറുവിരലില്‍, ഭയന്ന് രോഗികള്‍

തിരുവനന്തപുരം: (www.kvartha.com 28.04.2018) മെഡിക്കല്‍ കോളജില്‍ എലിശല്യം രൂക്ഷമായതായി പരാതി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ എലി കടിക്കുന്നത് നിത്യസംഭവമായിരിക്കയാണ്. ബൈക്ക് ആക്‌സിഡന്റിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവാവിന് ഒരാഴ്ചയ്ക്കിടെ കിട്ടിയത് രണ്ട് കടി. അന്ന് കാലിലെ പെരുവിരലില്‍, ഇന്ന് ചെറുവിരലില്‍. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ രോഗികള്‍ കഴിയുന്നത് ഭയന്നാണ്.

പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനാണ് എലിയുടെ കടിയേറ്റത്. കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് വെള്ളിയാഴ്ച വീണ്ടും എലി കടിക്കുന്നത്.

Rat bite at medical college at Thiruvananthapuram, Thiruvananthapuram, News, Local-News, Medical College, Hospital, Treatment, Health, Health & Fitness, Allegation, Kerala

ബൈക്കപകടത്തില്‍ പരിക്കേറ്റ രാജേഷി(27)നെ ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. പൊട്ടലുള്ള ഇടതുകാലില്‍ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയാണ്. രാവിലെ കാലിലെ ഇരുമ്പ് പ്ലേറ്റ് മാറ്റി പ്ലാസ്റ്റര്‍ ഇട്ടു. ഈ കാലിലാണ് കടിയേറ്റത്. എന്നാല്‍ മരവിച്ചിരിക്കുന്നതിനാല്‍ കടിയേറ്റ കാര്യം രാജേഷ് അറിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്ന അമ്മ ലതിക വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ രാജേഷിനെ പരിശോധിച്ച് കുത്തിവയ്‌പെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rat bite at medical college at Thiruvananthapuram, Thiruvananthapuram, News, Local-News, Medical College, Hospital, Treatment, Health, Health & Fitness, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?