ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തി': മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഹൈക്കോടതി നോട്ടിസ്
ന്യൂഡല്‍ഹി (www.evisionnews.co): പുസ്തക വിവാദത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്. പ്രണബ് എഴുതിയ 'ദി ടര്‍ബുലന്റ് ഇയേഴ്സ് 1980-96' എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെയാണ് ഹൈക്കോടതിയുടെ നടപടി.
പുസ്തകം ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ വിപണയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനാണ് ഗ്രന്ഥകര്‍ത്താവായ മുന്‍ രാഷ്ട്രപതിക്ക് നോട്ടീസ് നല്‍കിയത്. ഒരു സാമൂഹിക പ്രവര്‍ത്തകനും ഏതാനും അഭിഭാഷകരുമാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ടു പുസ്തകത്തില്‍ നടത്തിയിരിക്കുന്ന ചില പരാമര്‍ശങ്ങളാണു ഹര്‍ജിക്ക് അടിസ്ഥാനം.
Powered by Info News For You

Comments
Post a Comment