മാലിന്യങ്ങള്‍ക്കിടയില്‍ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി.
കൊല്ലം:(www.kvartha.com 03/04/2018) കാവനാട് ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ മാലിന്യങ്ങള്‍ക്കിടയില്‍ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കഴിഞ്ഞ മാസം 20 നാണ് കൊലപാതകം നടന്നത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി തൂത്തു കൂടി രംഗനാഥപുരം സ്വദേശി സന്ദനം എന്നയാളാണ് മരണപ്പെട്ടത്. കൊല്ലം കാവനാട് ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്താണ് മുഖത്ത് കല്ല് കൊണ്ട് ഇടിച്ച് കൊല ചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സ്ഥിരംമദ്യപാനം നടക്കുന്ന സ്ഥലത്താണ് മൃതദേഹം കിടന്നത്. തമിഴ്നാട് നാഗര്‍കോവില്‍, നാഗപട്ടണം സ്വദേശി അന്തോണിയാര്‍ അടിമ (45)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരണപ്പെട്ട സന്ദനവും പ്രതിയായ അന്തോണിണിയാര്‍ അടിമയും തമ്മില്‍ മദ്യപിച്ച ശേഷം പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു മാസത്തിന് മുമ്പാണ് അന്തോണിണിയാര്‍ കൊല്ലത്ത് എത്തിയത്. നീണ്ടകര ഹാര്‍ബറില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്ത വരികയായിരുന്നു. ഇവിടെ വെച്ചാണ് മരണപ്പെട്ട സന്ദനവുമായി പരിചയപ്പെടുന്നത്. ഇരുവരും സ്ഥിരം മദ്യപിക്കാറ് ഒരുമിച്ചായിരുന്നു.
സംഭവ ദിവസവും ഇരുവരും മദ്യപിക്കുകയും, തുടര്‍ന്ന് പണത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു. ആളൊഴിഞ്ഞ പുരയിടത്തില്‍ മദ്യപിക്കുകയായിരുന്ന അന്തോണിയാര്‍ അടിമയെ മരണപ്പെട്ട സന്ദനം മര്‍ദ്ധിക്കുകയും തുടര്‍ന്ന് സന്ദനത്തെ അന്തോണിണിയാര്‍ അടിമ കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. മൃതദേഹം കിടന്ന സമീപത്തെ ജ്യൂസ് കടക്കാരനില്‍ നിന്നും ചില സൂചനകള്‍ ലഭിക്കുകയും ഈസ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക ദ്യശ്യങ്ങള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്നാട്ടിലെ നാഗപട്ടണത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ഇശ ബിജുവിനായിരുന്നു അന്വേഷണ ചുമതല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Waste Dumb, Dead Body, Police, Accused, Arrested, Murder case, Murder case accused arrested

Powered by Info News For You

Comments
Post a Comment