ഏറ്റുമുട്ടലിനിടെ നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ സ്മാരക സ്തൂപം തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 03/04/2018) മാവുങ്കാല്‍ മേലടുക്കത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തിനിടയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ സ്മാരക സ്തൂപം തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ബി രാഗേഷിന്റെ പരാതിയില്‍ മേലടുക്കത്തെ അഭിജിത്ത് ടി എസ്, മണികണ്ഠന്‍, കാട്ടുകുളങ്ങരയിലെ സൗരവ്, കല്ല്യാണ്‍ റോഡിലെ സുമേഷ്, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്‌ഐ എ സന്തോഷ് കുമാര്‍ കേസെടുത്തത്.

സ്തൂപം തകര്‍ത്തതില്‍ 15,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. 31ന് ഹനുമന്ദ് ജയന്തി ആഘോഷത്തിനിടെ ഷോഘയാത്ര കഴിഞ്ഞ ഉടനെയാണ് അക്രമം നടന്നത്. സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ അക്രമിക്കുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയുമാണ് ചെയ്തതെന്ന് സിപിഎം വൃത്തങ്ങള്‍ ആരോപിച്ചു. എന്നാല്‍ ഹനുമന്ദ് ജയന്തി ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് സിപിഎമ്മാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതിനിടെ സംഘര്‍ഷത്തിന് പാര്‍ട്ടികളുടെ നിറം നല്‍കേണ്ടെന്നും സംഘര്‍ഷത്തിന് പാര്‍ട്ടിയുടെ നിറം നല്‍കേണ്ടെന്നും രണ്ട് പ്രദേശത്തുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാണ് ഇതെന്നും ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എ വേലായുധന്‍ പറഞ്ഞു.


Case against BJP Volunteers for demolishing monumental stupa

Keywords: News, Kanhangad, Kasaragod, CPM, BJP, Complaint, Case, Case against BJP Volunteers for demolishing monumental stupa


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?