നമ്പര്‍ പ്ലേറ്റും കളറും മാറ്റി ഓടിയ ബൈക്ക് പോലീസ് തടഞ്ഞു; ഭീഷണിപ്പെടുത്തി പ്ലഗ് അഴിച്ചുമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

ചിറ്റാരിക്കാല്‍: (www.kasargodvartha.com 07.04.2018) നമ്പര്‍ പ്ലേറ്റും കളറും മാറ്റി ഓടിയ ബൈക്ക് പോലീസ് തടഞ്ഞു. അതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തി പ്ലഗ് അഴിച്ചുമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്ത് അറസ്റ്റു ചെയ്യുകയും ചെയ്തു. കടുമേനിയിലെ ആല്‍ബിന്‍ ചാക്കോയെ(28)യാണ് ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

Kasaragod, News, Chittarikkal, Youth, Arrest, Police, Threatening, Bike, Change Color, Number, Youth arrested for threatening police.

കഴിഞ്ഞ ദിവസം കടുമേനിയില്‍ വാഹന പരിശോധനക്കിടയില്‍ ബൈക്കിന് പെയിന്റടിച്ച് കളറും നമ്പര്‍ പ്ലേറ്റും മാറ്റി ഓടിക്കുന്നതിനിടയില്‍ ചാക്കോയുടെ ബൈക്ക് പോലീസ് കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. നമ്പര്‍ പ്ലേറ്റും കളറും മാറ്റിയത് പോലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ പോലീസിനെ ഭീഷണിപ്പെടുത്തി ബൈക്കിന്റെ പ്ലഗ് അഴിച്ചുമാറ്റി ആല്‍ബിന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ആല്‍ബിനെ പോലീസ് പിടികൂടുകയും ബൈക്ക് ബന്തവസിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Chittarikkal, Youth, Arrest, Police, Threatening, Bike, Change Color, Number, Youth arrested for threatening police.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?