ചാമ്പ്യന്‍സ് ലീഗ്; വമ്പന്മാര്‍ കളത്തില്‍; ബാഴ്‌സയെ പരിക്കലട്ടുന്നു; നിര്‍ണ്ണായകപോരാട്ടത്തില്‍ പൊരുതാനുറച്ച് സിറ്റി

മാഞ്ചസ്റ്റര്‍: (www.kasargodvartha.com 10.04.2018) ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ നിര്‍ണ്ണായക രണ്ടാം പാദ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ നേരിടുന്നു. ആദ്യ പാദത്തില്‍ 3-0 ന്റെ വമ്പന്‍ തോവിയേറ്റുവാങ്ങിയ സിറ്റിക്ക് ഇന്ന് സ്വന്തം സ്‌റ്റേഡിയമായ എത്തിഹാദില്‍ നാലുഗോളിന്റെ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ സെമി ഫൈനലിലേക്ക് കടക്കാനാവൂ. അപാര ഫോമിലുള്ള മുഹമ്മദ് സലാഹും സാഡിയോ മാനെയും ഫിര്‍മിന്യോയും ബൂട്ടുകെട്ടുന്ന ലിവര്‍പൂളിനോട് ഈ മാര്‍ജിനിലുള്ള ജയം അതിമോഹമാണെന്ന് സിറ്റി കോച്ച് ഗ്വാര്‍ഡിയോളയ്ക്ക് പോലും ബോധ്യമുണ്ടാവും. എന്തുതന്നെയായാലും പൊരുതാനുറച്ചു തന്നെയാവും സിറ്റി കളത്തിലിറങ്ങുന്നത്.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ്ബായ എ എസ് റോമയോട് ഏറ്റുമുട്ടും. ഒന്നാം പാദത്തില്‍ 4-1 ന്റെ വമ്പന്‍ ജയവുമായെത്തുന്ന ബാഴ്‌സലോണ ഏറെക്കുറെ സെമി ഉറപ്പിച്ച മട്ടാണ്. അതേസമയം പരിക്കിന്റെ പിടിയിലായ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, ലൂക്കാസ് ഡിഗ്നി എന്നീ താരങ്ങള്‍ക്ക് മത്സരം നഷ്ടമായേക്കും. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

World, News, Football, Champions League, Barcelona, Manchester City, Liverpool, Rom, As roma, Champions League; Barca Facing Roma; Manchester City Facing Liverpool

ബുധനാഴ്ച്ച പുലര്‍ച്ചെ 12:15നാണ് മത്സരങ്ങള്‍. ബാഴ്സലോണ-റോമ പോരാട്ടം സോണി ടെന്‍ ! ലും മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മത്സരം സോണി ടെന്‍ 2 ലും സംപ്രേക്ഷണം ചെയ്യും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Football, Champions League, Barcelona, Manchester City, Liverpool, Rom, As roma, Champions League; Barca Facing Roma; Manchester City Facing Liverpool


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?