ആയിരക്കണക്കിനു സൈനികരെയും ആണവായുധങ്ങളെയും സാക്ഷി നിര്‍ത്തി അത് സംഭവിച്ചു; കിം ജോങ് ഉന്നും, മൂണ്‍ ജെ-ഇന്നും കരംകവര്‍ന്നതോടെ തിരുത്തിക്കുറിക്കപ്പെട്ട ചരിത്രത്തിനുമുന്നില്‍ തലകുനിച്ച് ലോകരാജ്യങ്ങള്‍, വീഡിയോ

സോള്‍: (www.kvartha.com 27.04.2018) ആയിരക്കണക്കിനു സൈനികരെയും ആണവായുധങ്ങളെയും സാക്ഷി നിര്‍ത്തി ഒടുവില്‍ അത് സംഭവിച്ചു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നും കരംകവര്‍ന്നതോടെ തിരുത്തിക്കുറിക്കപ്പെട്ട ചരിത്രത്തിനുമുന്നില്‍ തലകുനിച്ച് ലോകരാജ്യങ്ങള്‍ നിന്നു.

കാലങ്ങളും കാലാവസ്ഥയും തകര്‍ത്ത ആ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ കിം കാലുവച്ചപ്പോള്‍ തിരുത്തപ്പെട്ടതു ചരിത്രമാണ്. ആയിരക്കണക്കിനു സൈനികരെയും ലോകത്തെ ഭീതിപ്പെടുത്തുന്ന ആണവായുധങ്ങളെയും സാക്ഷി നിര്‍ത്തിയായിരുന്നു ദക്ഷിണ കൊറിയയിലേക്കുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രവേശനം.

North Korean summit: Kim Jong-un visits South Korea making history, Military, News, Politics, Trending, Video, World

ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്നു കാറിലാണു കിം ജോങ് ഉന്‍ പന്‍മുന്‍ജോങ്ങിലെത്തിയത്. വെള്ളിയാഴ്ച രാവിലെ സൈനികമുക്ത മേഖലയായ പന്‍മുന്‍ജോങ്ങില്‍ ഇരുരാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉത്തരകൊറിയന്‍ ഭാഗത്തേക്കു നടന്നെത്തിയ കിം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന്റെ കരം കവര്‍ന്നു. ദക്ഷിണകൊറിയന്‍ വശത്തേക്കു കടക്കുന്നതിനു മുന്‍പ് ഉത്തരകൊറിയയിലേക്ക് മൂണ്‍ ജെയെ ക്ഷണിക്കുകയും അതിര്‍ത്തി കടത്തുകയും ചെയ്തു.

സൈനികമുക്ത മേഖലയായ പന്‍മുന്‍ജോങ്ങില്‍ ഇരുവരും കരംകവര്‍ന്നതോടെ തിരുത്തിക്കുറിക്കപ്പെട്ട ചരിത്രത്തിനുമുന്നില്‍ ലോകരാജ്യങ്ങള്‍ തലകുനിച്ചു. ദക്ഷിണകൊറിയയില്‍ എത്തിയ കിം ജോങ്ങിനു ഹാര്‍ദമായ സ്വാഗതമാണ് അവര്‍ ഒരുക്കിയിരുന്നത്. പാരമ്പര്യം വിളിച്ചോതുന്ന വേഷവിധാനത്തില്‍ അണിനിരന്നും പരമ്പരാഗത സംഗീതത്താല്‍ അകമ്പടിയൊരുക്കിയുമാണു കിമ്മിനെ അവര്‍ സ്വീകരിച്ചത്. വീഡിയോ കാണാം.

Keywords: North Korean summit: Kim Jong-un visits South Korea making history, Military, News, Politics, Trending, Video, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?