വ്യത്യസ്തമായ വേഷപ്പകര്‍ച്ചയോടെ മമ്മൂട്ടിയുടെ 'അങ്കിള്‍' ; രണ്ടാം ട്രെയിലര്‍ പുറത്ത്
കൊച്ചി: (www.kvartha.com 25.04.2018) വ്യത്യസ്തമായ വേഷപ്പകര്‍ച്ചയോടെ മമ്മൂട്ടിയുടെ 'അങ്കിള്‍'. ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
പലേരി മാണിക്യത്തിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന നെഗറ്റീവ് കഥാപാത്രമാണ് ചിത്രത്തിലെ കൃഷ്ണകുമാറെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍ ദുരൂഹതകള്‍ ബാക്കി വച്ച് ഇപ്പോള്‍ രണ്ടാം ട്രെയിലറും ഇറങ്ങിക്കഴിഞ്ഞു. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തിന്റെ ട്രെയിലറെ കാത്തിരുന്നത് .
കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കാര്‍ത്തിക മുരളീധരനാണ് നായിക. ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mammootty's Uncle official teaser, Kochi, News, Cinema, Entertainment, Kerala.
Keywords: Mammootty's Uncle official teaser, Kochi, News, Cinema, Entertainment, Kerala.
Powered by Info News For You

Comments
Post a Comment