ഞങ്ങളുടെ മന്ത്രിമാര്‍ ലൈംഗീക പീഡകരോട് കൂറുള്ളവരല്ല: ബിജെപി

ശ്രീനഗര്‍: (www.kvartha.com 14.04.2018) കാതുവ ലൈംഗീക പീഡന വിവാദത്തില്‍ മന്ത്രിമാരെ രക്ഷിക്കാന്‍ ബിജെപി. കൊലക്കേസ് പ്രതികളെ പിന്തുണച്ചുകൊണ്ട് നടത്തിയ റാലിയില്‍ പങ്കെടുത്ത രണ്ട് മന്ത്രിമാര്‍ ലൈംഗീക പീഡകരോട് മമതയുള്ളവരല്ലെന്ന് ബിജെപി നേതാവ് രാം മാധവ്.

മാര്‍ച്ച് ഒന്നിന് കാതുവയില്‍ ജനം തടിച്ചുകൂടി. അവരെ സാന്ത്വനിപ്പിക്കാനാണ് ഞങ്ങളുടെ മന്ത്രിമാര്‍ അവിടെയെത്തിയത്. പക്ഷേ അത് തെറ്റിദ്ധാരണയ്ക്കിടയാക്കി. അവര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നു. അന്വേഷണത്തിന് തടസമുണ്ടാക്കുകയല്ലായിരുന്നു അവരുടെ ലക്ഷ്യം. ലൈംഗീകപീഡകര്‍ക്ക് അനുകൂലമാണ് അവരെന്നുള്ള ആരോപണം സത്യമല്ല.- രാം മാധവ് പറഞ്ഞു.

National, Kathua, Abuse

ആരോപണവിധേയരായ ചന്ദര്‍ പ്രകാശ് ഗംഗ, ലാല്‍ സിംഗ് എന്നീ മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് രാം മാധവിന്റെ പ്രസ്താവന.

ബിജെപി പിഡിപി സഖ്യം സമ്മര്‍ദ്ദത്തിലാണെന്ന റിപോര്‍ട്ടുകളും രാം മാധവ് തള്ളി. രണ്ട് പാര്‍ട്ടികളും സഹകരണത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും കാതുവയില്‍ ദാരുണ കൃത്യത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The defence comes a day after the two ministers - Chander Prakash Ganga and Lal Singh - resigned from the state Cabinet. Madhav said that the BJP will forward resignations of two ministers to chief minister Mehbooba Mufti for further action.

Keywords: National, Kathua, Abuse


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?