നെഹ്‌റു കോളജ് പ്രിന്‍സിപ്പാളിനെ അവഹേളിച്ച സംഭവം: എസ്.എഫ്.ഐക്കാര്‍ക്ക് ചട്ടംലംഘിച്ച് പരീക്ഷക്കിരിക്കാന്‍ സര്‍വകലാശാലയുടെ സഹായം
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ പ്രിന്‍സിപ്പലിന്റെ വിരമിക്കല്‍ സമയത്ത് ആദരാഞ്ജലികളര്‍പ്പിച്ച് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ചട്ടംമറികടന്ന് അനുമതി നല്‍കിയതായി ആരോപണം. എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് അനീസ്, മറ്റൊരു നേതാവായ പ്രവീണ്‍ എം.പി എന്നിവര്‍ക്കാണ് നിയമവിരുദ്ധമായ സൗജന്യം അനുവദിച്ചത്. ആദരാഞ്ജലി പോസ്റ്റര്‍ വിവാദത്തില്‍ നടപടിക്ക് വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് മതിയായ ഹാജര്‍ ഇല്ലാതിരിക്കെ പരീക്ഷ എഴുതാന്‍ സര്‍വകലാശാല നേരിട്ട് അനുമതി നല്‍കിയത്.
സര്‍വകലാശാലയുടെ ചട്ടപ്രകാരം പരീക്ഷയെഴുതാന്‍ 75ശതമാനം ഹാജര്‍ വേണം. എന്നാല്‍ ഇരുവര്‍ക്കും 50 ശതമാനം മാത്രമെ ഹാജറുള്ളൂ. കഴിഞ്ഞ ദിവസം സര്‍വകലാശാല പുറത്തിറക്കിയ പട്ടികയിലും ഇവര്‍ പരീക്ഷ എഴുതാന്‍ യോഗ്യരല്ലെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ രാവിലെ സര്‍വകലാശാല പുറത്തിറക്കിയ നോമിനല്‍ റോള്‍ പട്ടികയില്‍ 40, 41 സ്ഥാനങ്ങളിലായുള്ള രണ്ടു പേരുടെയും പേരുകള്‍ക്ക് നേരെ പരീക്ഷ എഴുതാന്‍ യോഗ്യരല്ല എന്ന് വ്യക്തമാക്കാനായി ിീ മുര എന്ന് രേഖപ്പെടുത്തിയിരുന്നു. രാത്രിയോടെ ഇരുവരേയും ഉള്‍പ്പെടുത്തി പട്ടിക പുനര്‍പ്രസിദ്ധീകരിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും ചട്ടലംഘനവും നടന്നിട്ടുണ്ടെന്നാണ് ആരോപണം.
Powered by Info News For You
Comments
Post a Comment