കഞ്ചാവുമായി പോലീസുകാരനടക്കം നാലുപേര്‍ തെന്മലയില്‍ പിടിയില്‍
പുനലൂര്‍: (www.kvartha.com 15.04.2018) തെന്മലയില്‍ വാഹനപരിശോധനക്കിടെ 4.5 കിലോ കഞ്ചാവും വാഗണര്‍ കാറുമായി പോലീസുകാരനടക്കം നാലുപേര്‍ പിടിയിലായി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശികളായ പോലീസുകാരന്‍ പുഷ്പരാജന്‍, ലാലു എന്ന രാജേഷ്, കേരളപുരം സ്വദേശി ബെല്ലാരി സുനില്‍, ശിങ്കാരപ്പള്ളി സ്വദേശി മുഹമ്മദ് ഷെറിന്‍ എന്നിവരാണ് പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. തെന്മല തടി ഡിപ്പോക്ക് സമീപത്തു നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഗണ്‍ ആര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സസ്പെഷനില്‍ ആയിരുന്ന പോലിസുകാരനെ കഴിഞ്ഞ മൂന്നു മാസമായി കാണ്‍മാനില്ലായിരുന്നു.
ആശ്രിത നിയമനത്തിലൂടെ സര്‍വീസില്‍ കയറിയ ഇയാള്‍ അച്ചടക്കനടപടിയുടെ ഭാഗമായി കൊല്ലത്തേക്കു മാറ്റുകയും പുനലൂര്‍ സ്റ്റേഷനില്‍ ജോലിനോക്കവെ വീണ്ടും സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവും പലചരക്കു സാധനങ്ങളും വാങ്ങിയതിനു ശേഷം ഇവരില്‍ രണ്ടുപേര്‍ ബസില്‍ യാത്രതിരിക്കും. മറ്റുള്ളവര്‍ കാറിലും. കേരളത്തിലേക്കുള്ള ഫാമിലി യാത്രക്കാരെ ബസ് സ്റ്റാന്‍ഡില്‍ നിന്നു കണ്ടെത്തി തുച്ഛമായ ബസ് ചാര്‍ജ്് ഈടാക്കി ആര്യങ്കാവില്‍ ഇറക്കുകയും ചെയ്യും. ബസില്‍ വരുന്നവര്‍ വഴിയിലെ വാഹനപരിശോധന സംബന്ധമായ വിവരങ്ങള്‍ സംഘത്തെ അറിയിക്കും. ഇത്തരത്തിലാണ് ഇവര്‍ കഞ്ചാവ് കടത്തിവന്നിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Drugs, Police men, Arrested, In captivity, Four, Crime, 4 arrested with Ganja. < !- START disable copy paste -->

Powered by Info News For You

Comments
Post a Comment