പന്ത് ചുരണ്ടല്‍ വിവാദം; സ്മിത്തിന്റെ ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് ഗാരേജിനുള്ളില്‍ തള്ളി; ക്രിക്കറ്റില്ലെങ്കിലും അവന്‍ ജീവിച്ചോളുമെന്ന് വാദം

സിഡ്‌നി: (www.kvartha.com 01.04.2018) പന്ത് ചുരണ്ടല്‍ വിവാദത്തില്‍പെട്ട് ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് പീറ്റര്‍ ഗാരേജിനുള്ളില്‍ കൊണ്ട് തള്ളി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാറില്‍ നിന്ന് ക്രിക്കറ്റ് കിറ്റ് എടുത്ത ശേഷം അത് ഗാരേജില്‍ കൊണ്ട് തള്ളിയ പീറ്റര്‍ ക്രിക്കറ്റില്ലെങ്കിലും അവന്‍ ജീവിച്ചോളും എന്ന് പറയുന്നതും ടെലിവിഷന്‍ ചാനലുകള്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കേള്‍ക്കാം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്ത് ചുരുണ്ടിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്മിത്ത് മാപ്പപേക്ഷിച്ചിരുന്നു. ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പ് ചോദിക്കുന്നതായും സ്മിത്ത് നിറകണ്ണുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ സ്മിത്തിനെ പിന്താങ്ങിയത് പിതാവ് പീറ്റര്‍ മാത്രമായിരുന്നു.

'He Will Survive': Steve Smith's Father Dumps Son's Cricket Kit In Garage, Sidney, News, Trending, Cricket, Sports, Video, World

സംഭവിച്ച കാര്യങ്ങളില്‍ വേദനയുണ്ടെന്നും എന്നാല്‍ എല്ലാവരും കൂടി കുറ്റപ്പെടുത്തുമ്പോള്‍ മകന്‍ തകര്‍ന്ന് പോകുന്നത് കാണാന്‍ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം താന്‍ എന്നും മകനൊപ്പമാണെന്നും വ്യക്തമാക്കിയിരുന്നു. പന്തില്‍ കൃത്രിമം കാണിച്ചതോടെ സ്മിത്തിന്റെ കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'He Will Survive': Steve Smith's Father Dumps Son's Cricket Kit In Garage, Sidney, News, Trending, Cricket, Sports, Video, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?