ഓണ്‍ലൈനില്‍ വല വിരിച്ച് തട്ടിപ്പ് സംഘം; പണം തട്ടുന്നത് ജോലി വാഗ്ദാനം ചെയ്ത്, കെണിയില്‍പെട്ടത് നിരവധിപേര്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.04.2018) ഓണ്‍ലൈനില്‍ വല വിരിച്ച് തട്ടിപ്പ് സംഘം. ജോലി വാഗ്ദാനം ചെയ്താണ് സംഘം പണം തട്ടുന്നത്. സൈറ്റിലൂടെ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കിയാണ് സംഘം ആളുകളെ വലയില്‍പെടുത്തുന്നത്. ഷൈന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായാണ് പരാതി.

ഫെബ്രുവരിയിലാണ് ഷൈന്‍ ഡോട്ട് കോമില്‍ ഡെന്റിസ്റ്റ് ജോലി വാഗ്ദാനം നല്‍കുന്ന പരസ്യങ്ങള്‍ വന്നത്. ഇതേ സമയത്ത് പഠനം കഴിഞ്ഞിറങ്ങിയ നിരവധി വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് ആദ്യ പരാതി രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി ഫെബ്രുവരി മാസത്തില്‍ സൈറ്റില്‍ ജോലിക്കായി അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സൈറ്റില്‍ നിന്നാണെന്ന് പറഞ്ഞ് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച് കൊണ്ട് ഒരാള്‍ വിളിച്ചു. രജിസ്‌ട്രേഷനായി 2,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടയാള്‍ ജോലിയുടെ കൂടുതല്‍ കാര്യങ്ങള്‍ക്കായി രണ്ടു മണിക്കൂറിന് ശേഷം ഒരാള്‍ വിളിക്കുമെന്ന് അറിയിച്ചു. വിളിച്ചയാളുടെ വാക്ചാതുരിയില്‍ തട്ടിപ്പ് മനസിലാകാതെ പരാതിക്കാരി പണം അടക്കുകയായിരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അപ്പോളോ വൈറ്റ് ഫീല്‍ഡ് ആശുപത്രി എച്ച് ആര്‍ ആണെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിച്ചു. ഇവര്‍ സെക്യൂരിറ്റിയായി 8,600 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടു. മുഴുവന്‍ പണവും പിന്നീട് റീഫണ്ട് ചെയ്തു തരുമെന്നും പറഞ്ഞു. 30,000 രൂപ ഓഫറുള്ള ജോലിക്ക് 8600 രൂപ സെക്യൂരിറ്റി അധികമാകില്ലെന്ന് കരുതി പരാതിക്കാരി പണം അടച്ചു. എന്നാല്‍ അടച്ച പണത്തിന് രസീത് നല്‍കാന്‍ സൈറ്റ് അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല വീണ്ടും ഒരു 14,000 രൂപ കൂടി അടയ്ക്കണമെന്ന ആവശ്യമായിരുന്നു അവര്‍ വെച്ചത്.

ഇതില്‍ സംശയംതോന്നിയ പരാതിക്കാരി അടച്ച പണത്തിന് രസീത് ആവശ്യപ്പെട്ടു. എന്നാല്‍ രസീത് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പരാതിക്കാരി വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇന്റര്‍നെറ്റു വഴിയുള്ള ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുണ്ടാണെന്നാണ് പോലീസ് ഭാഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Cheating, Job, Cheating via Online Site; Complaint lodged in Police
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?