പുറത്തിറങ്ങാനാവാതെ; നാട്ടുകാര്‍ കാട്ടാനശല്യം രൂക്ഷം
ഉപ്പുതറ :(www.kvartha.com 06/04/2018) കണ്ണംപടി വനമേഖലയോടു ചേര്‍ന്നുള്ള മുത്തംപടി പ്രദേശത്തു കാട്ടാന ശല്യം രൂക്ഷമായി. രണ്ടുദിവസമായി ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാന്‍ കൃഷിയിടങ്ങളില്‍ നശിപ്പിക്കുകയാണ്. ഇതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണു നാട്ടുകാര്‍. കൃഷിഭൂമിയിലേക്കു കയറിയിട്ടില്ലെങ്കിലും മൂന്നുകാട്ടാനകള്‍ കൂടി രണ്ടുദിവസമായി സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്. ഒറ്റയാന്‍ പകലും രാത്രിയും പുരയിടങ്ങളിലെത്തി കൃഷി നശിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം വീട്ടുമുറ്റങ്ങളിലെത്തിയ ആന രണ്ടു സ്ത്രീകളെ വിരട്ടിയോടിച്ചു. വളകോട്-കണ്ണംപടി റോഡിലെ മുത്തംപടിയില്‍ കാട്ടാന ഗതാഗതതടസം സൃഷ്ടിക്കുന്നതു പതിവാണ്. നാലുമാസം മുമ്പ് കോതപാറയിലും രണ്ടാഴ്ച മുമ്പ് മുത്തംപടിയിലും ഒറ്റയാനെത്തി കൃഷിനാശമുണ്ടാക്കിയിരുന്നു. ആനയെ ഉള്‍വനത്തിലേക്കു കയറ്റിവിടുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും കേള്‍വിക്കു വൈകല്യമുണ്ടെന്നു പറഞ്ഞ് ശ്രമം ഉപേക്ഷിച്ചു. ഒടുവില്‍ ആന തനിയെ വനത്തിലേക്കു മടങ്ങുകയായിരുന്നു.
ചക്ക വിളയുന്ന സമയമായതിനാല്‍ കൂടുതല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്താന്‍ സാധ്യതയുണ്ട്. കിടങ്ങോ സോളാര്‍ വൈദ്യുത വേലിയോ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു നേരെ വനം വകുപ്പ് മുഖംതിരിക്കുകയാണ്. ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വനംമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാനൊരുങ്ങുകയാണ് പരിസരവാസികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Natives, Elephant attack, Forest dept.,Wild elephant attack in Kattappana

Powered by Info News For You

Comments
Post a Comment