മോഡിയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്; മോഡിയുടെ വാഗ്ദാന വീഡിയോകള്‍ ആയുധമാക്കും
ന്യൂഡല്‍ഹി: (www.kvartha.com 05.04.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉപയോഗപ്പെടുത്തി വോട്ട് പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഡിയെ തിരഞ്ഞെടുപ്പ് ഉപാധിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാനും ബിജെപിയു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാന വീഡിയോകള്‍ കാണാനും കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെടും.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലികളിലും മറ്റും മോഡി നടത്തിയ വലിയ വാഗ്ദാനങ്ങളെ കുറിച്ചാകും കോണ്‍ഗ്രസ് ജനങ്ങളോട് പറയുക.
തൊഴില്‍, സാമ്പത്തികരംഗം, കാര്‍ഷീക മേഖല, ഗതാഗത സൗകര്യങ്ങള്‍, സാമൂഹ്യ സൗഹാര്‍ദ്ദം, അഴിമതി, കള്ളപ്പണം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയായിരുന്നു മോഡി 2014 ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഓരോ ഇന്ത്യന്‍ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപം വരുമെന്നും മോഡി വാഗ്ദാനം ചെയ്തിരുന്നു. ഇവയിലേതെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ജനങ്ങളോട് പരിശോധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടും.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാര്‍ക്കും വോട്ടര്‍മാര്‍ക്കും ഇടയില്‍ വരുന്ന പ്രധാനപ്പെട്ട ഒന്ന് സ്മാര്‍ട്ട് ഫോണുകളായിരിക്കുമെന്ന് മോഡി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗപ്പെടുത്താനും മോഡി തന്റെ എം. പിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തന്ത്രം വരുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Congress thinks this strategy would help it "expose" BJP and PM Modi. This would build an opinion and a perception against the ruling party, it feels.
Keywords: National, Congress, BJP

Powered by Info News For You

Comments
Post a Comment