നെല്ല് സംഭരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വൈക്കോലിന് തീയിട്ടു; മണിക്കൂറുകളോളം കര്‍ഷകര്‍ ആശങ്കയിലായി
ഹരിപ്പാട്:(www.kvartha.com 03/04/2018) നെല്ല് സംഭരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വൈക്കോലിന് തീയിട്ടത് കര്‍ഷകരെ ഭീതിയിലാക്കി. ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ വീയപുരം മടയനാരി പാടശേഖരത്തിലായിരുന്നു സംഭവം. 175 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 40 ഏക്കറിലെ നെല്ല് സംഭരണം പൂര്‍ത്തീകരിച്ചിട്ടില്ല. ഇവിടെ വള്ളത്തില്‍ നെല്ല് കരയ്ക്ക് എത്തിച്ചെങ്കിലേ ലോറിയിലേക്ക് കയറ്റാന്‍ പറ്റൂ' തുടര്‍ച്ചയായ അവധി ദിവങ്ങള്‍ എത്തിയതിനാലാണ് സംഭരണം മുടങ്ങിയത്.
നെല്ല് സംഭരണം പൂര്‍ത്തിയായ ഭാഗത്ത് കര്‍ഷകരില്‍ ആരോ വൈക്കോലിന് തീയിട്ടത് പടര്‍ന്നു പിടിക്കുകയായിരുന്നു. ക്രമാതീതമായി വൈക്കോല്‍ ഉണങ്ങി കിടക്കുന്നതും ശക്തമായ കാറ്റ് അനുഭവപ്പെട്ടതുമാണ് തീ പടരാന്‍ കാരണം. പാടത്ത് കുട്ടിയിട്ടിരുന്ന നെല്ലിനടുത്ത് വരെ തീയെത്തിയത് കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയിരുന്നു. അമ്പതോളം നാട്ടുകാരുടെ ഇടപെടല്‍ കാരണം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ഇഞ്ചന്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തും തെങ്ങോല ഉപയോഗിച്ചുമായിരുന്നു തീയണച്ചത്. ഹരിപ്പാട് നിന്നും അഗ്നിശമന സേന എത്തിയെങ്കിലും അവരുടെ സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞില്ല ' യാത്രാ സൗകര്യമില്ലാത്തതിനാല്‍ തിരികെ അയക്കുകയായിരുന്നു. കഴിഞ്ഞ പുഞ്ചകൃഷിയ്ക്കും സമാന അനുഭവം ഉണ്ടായിരുന്നു. അന്ന് പാടശേഖര സമിതി യോഗം ചേര്‍ന്നു പ്രത്യേക തീരുമാനം കൈക്കൊണ്ടിരുന്നു. നെല്ല് സംഭരണം പൂര്‍ത്തിയാകാതെ പാടത്ത് വൈക്കോലിന് തീയിടരുതെന്നായിരുന്നു തീരുമാനം. അത് വെക്കാതെയായിരുന്നു തീയിട്ടത്. പ്രദേശവാസികളുടെ അവസരോചിത ഇടപെടല്‍ മൂലമാണ് നെല്ല് അഗ്നിക്കിരയാകാഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Farmers, Fire, Paddy field, Haripadu, Fire in paddy field; farmers were worried for hours

Powered by Info News For You

Comments
Post a Comment