വിമാന യാത്രയ്ക്കിടെ സൗജന്യമായി ലഭിച്ച ആപ്പിള്‍ എടുത്ത് ബാഗില്‍ വച്ചു; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ഡെന്‍വര്‍: (www.kvartha.com 24.04.2018) വിമാന യാത്രയ്ക്കിടെ സൗജന്യമായി ലഭിച്ച ആപ്പിള്‍ എടുത്ത് ബാഗില്‍ വച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. പാരീസില്‍ നിന്നുള്ള ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തില്‍ ഡെന്‍വറില്‍ എത്തിയ യുവതിക്കാണ് പണി കിട്ടിയത്. കസ്റ്റംസ് പരിശോധനയില്‍ ബാഗില്‍ നിന്നും ആപ്പിള്‍ കണ്ടെത്തുകയും പാരീസില്‍ നിന്നും ആപ്പിള്‍ കടത്തിയ യുവതിക്ക് യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പട്രോള്‍ 500 ഡോളര്‍ നികുതി ചുമത്തുകയും ചെയ്തു.
ഫ്രാന്‍സില്‍ നിന്നുള്ള വിമാനത്തില്‍ നിന്ന് ലഭിച്ച ആപ്പിള്‍ കഴിക്കാന്‍ നിന്നാല്‍ തനിക്ക് മിനിപോലീസില്‍ നിന്നും ഡെന്‍വറിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി ഇവര്‍ ആപ്പിള്‍ ബാഗിനുള്ളില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ പിടികൂടുകയായിരുന്നു. കസ്റ്റംസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.
വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരോട് മറ്റു രാജ്യങ്ങളില്‍ നിന്ന് പച്ചക്കറികളോ പഴങ്ങളോ കൊണ്ടുവരുന്നുണ്ടോയെന്ന് കസ്റ്റംസ് സത്യവാങ്മൂല പത്രികയില്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഈ ചോദ്യത്തിന് യാത്രക്കാരി വ്യക്തത നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഫ്രാന്‍സിലേക്കുള്ള യാത്ര വളരെ ചെലവേറിയതാണോ എന്ന ചോദ്യത്തിന് ആണെന്നായിരുന്നു യുവതിയുടെ മറുപടി. 500 രൂപ പിഴ ചുമത്തിയതിനെ കുറിച്ചായിരുന്നു യുവതിയുടെ ഈ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman Puts Free Airline Apple in Bag, Costs Her $500 in Customs, News, Business, Humor, Woman, Flight, Paris, Customs, Passenger, Report, World.
Keywords: Woman Puts Free Airline Apple in Bag, Costs Her $500 in Customs, News, Business, Humor, Woman, Flight, Paris, Customs, Passenger, Report, World.
Powered by Info News For You

Comments
Post a Comment