കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറന്‍സ് വിവരങ്ങള്‍ ലീക്കായി, രഹസ്യാന്വേഷണത്തിന് നിര്‍ദേശം


കോട്ടയം: (www.kvartha.com 15.04.2018) ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറന്‍സ് വിവരങ്ങള്‍ പുറത്തായതിനെതിരെ അന്വേഷണം. രഹസ്യസ്വഭാവത്തോടെ കാണേണ്ട യോഗ തീരുമാനങ്ങള്‍ പുറത്തായതോടെ ഇതെപ്പറ്റി അന്വേഷിക്കാന്‍ എസ്പിയുടെ പ്രത്യേക ടീമിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയതായി അറിയുന്നു.

വളരെ ഗൗരവത്തോടെയാണു ജില്ലാ പോലീസ് മേധാവി വിഷയത്തെ കാണുന്നത്. കഴിഞ്ഞ 11നായിരുന്നു ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗം വിളിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചാണു ജില്ലാ പോലീസ് മേധാവി യോഗത്തില്‍ സംസാരിച്ചത്. പോലീസുകാരുടെ പെരുമാറ്റം നന്നാക്കാനുള്ള പദ്ധതിയും ഉള്‍പ്പെടുത്തിയായിരുന്നു യോഗം. ഡിവൈഎസ്പി മുതല്‍ എസ്ഐമാര്‍ വരെയുള്ളവര്‍ക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമായിട്ടും ജില്ലയില്‍ കേസുകള്‍ കുറയുന്നുവെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തില്‍ കുറ്റപ്പെടുത്തി. പതിവ് ക്രൈം കോണ്‍ഫറന്‍സായിരുന്നെങ്കിലും പോലീസുകാര്‍ക്കു പഠനക്ലാസായി മാറിയതോടെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷത്തിനിടയാക്കി. പോലീസിന്റെ പെരുമാറ്റത്തെപ്പറ്റി സംസ്ഥാന വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എസ്പിമാര്‍ നേരിട്ട് നിര്‍ദേശം നല്‍കണമെന്ന് ഐജിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണു ക്രൈം കോണ്‍ഫറന്‍സ് ചേര്‍ന്നത്. ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാന്‍ എസ്പി നേരിട്ടിറങ്ങിയത്. ജില്ലയിലെ അഞ്ച് ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിവൈഎസ്പിമാരും മറ്റുവിഭാഗങ്ങളില്‍നിന്നുള്ള ഡിവൈഎസ്പിമാരും ജില്ലയിലെ 13 സിഐമാരും എസ്ഐമാരുമാണു ക്രൈം കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

സംസ്ഥാന വ്യാപകമായി പോലീസ് ലഹരി മരുന്നു വേട്ട നടത്തുമ്പോള്‍, ജില്ലയില്‍ കേസുകളുടെ എണ്ണം കുറവാണെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തില്‍ വീഴച വന്നതായും ആരോപണമുണ്ട്. ക്രൈം സ്‌ക്വാഡ് നിര്‍ജീവമാണെന്നും ഡിവൈഎസ്പിമാരും സിഐമാരും സ്‌ക്വാഡിനെ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

ഉച്ചകഴിഞ്ഞു രണ്ടിനു ജില്ലാ പോലീസ് മേധാവി രൂക്ഷവിമര്‍ശം ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തി. പോലീസിന്റെ പെരുമാറ്റത്തെപ്പറ്റി പരാതി വ്യാപകമായതോടെ കഴിഞ്ഞ ആഴ്ച സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് രംഗത്തിറങ്ങിയതും ചര്‍ച്ചയായിരുന്നു. എല്ലാ പോലീസുകാര്‍ക്കും ഒരു മണിക്കൂര്‍ ക്ലാസെടുക്കണമെന്നായിരുന്നു ബഹ്റയുടെ നിര്‍ദേശം. ഈ ക്ലാസ് നടത്തിയിട്ടും വീണ്ടും പ്രശ്നങ്ങള്‍ തുടരുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Police, Leaked, Crime, Conference, District Police Chief, Crime conference of Kottayam District Police chief leaked. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?