കൊയ്ത്തിന് വേഗമേറി; നെല്ല് സംഭരണം ഇഴയുന്നു

തിരുവല്ല:(www.kvartha.com 12.04.2018) ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയതോടെ കൊയ്ത്തിന് വേഗം കൈവരിച്ചെങ്കിലും അപ്പര്‍കുട്ടനാട്ടിലെ പാടങ്ങളില്‍ നെല്ല് സംഭരണം അനിശ്ചിതത്വത്തില്‍. തമിഴ്നാടില്‍ നിന്നും നിരവധി കൊയ്ത്ത് യന്ത്രങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

സംഭരണം ഇഴയുന്നതാണ് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നം. പ്രധാന റോഡുകള്‍ക്കു സമീപത്തെ പാടങ്ങളില്‍ നിന്ന് മാത്രമാണ് സംഭരണം കാര്യക്ഷമമായി നടക്കുന്നത്. ഉള്‍പ്രദേശങ്ങളിലും ഇടറോഡുകള്‍ക്കരികിലുമുള്ള പാടങ്ങളില്‍ സംഭരണം മന്ദഗതിയിലാണ്.

Kerala, News, Pathanamthitta, Local-News, Farmers, Paddy procurement in dilemma.

ഈ വഴികളിലൂടെ ചെറിയ വാഹനങ്ങള്‍ മാത്രമെ കടന്നു ചെല്ലുകയുള്ളൂ ചെറിയ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ ഉള്‍പ്രദേശങ്ങളില്‍ സംഭരണത്തിന് എത്തിയാല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് മില്ലുടമകള്‍ പറയുന്നത്. മില്ലുടകള്‍ സംഭരണത്തിന് ഉപയോഗിക്കുന്നതു വലിയ വാഹനങ്ങളാണ്. എന്നാല്‍ മില്ലുടമകള്‍ പാടശേഖരത്തിലെത്തി നെല്ലു സംഭരിച്ചില്ലെങ്കില്‍ കനത്ത നഷ്ടമുണ്ടാകുമെന്നു കര്‍ഷകരും പറയുന്നു. 71,000 മെട്രിക് ടണ്‍ നെല്ലാണ് ബുധനാഴ്ച വരെ സംഭരിച്ചത്.

കൊയ്തുകൂട്ടിയ നെല്ല് ഏഴു ദിവസമായി പാടത്തു കിടക്കുകയാണെന്ന പരാതിയും കര്‍ഷകര്‍ക്കിടയിലുണ്ട്. മില്ലുടമകള്‍ നടത്തിയ പരിശോധനയില്‍ ഈര്‍പ്പത്തിന്റെ അളവു 16 ശതമാനത്തില്‍ താഴെയായിരുന്നിട്ടു പോലും അധികനെല്ലു ചോദിച്ചെന്നും ഇവര്‍ പറയുന്നു. ഇതിനു തയാറാകാത്തതിനാലാണ് മില്ലുടമകള്‍ സംഭരണം വൈകിപ്പിയ്ക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

എന്നാല്‍ ചെറിയ വാഹനം എത്താത്തതാണ് സംഭരിക്കാന്‍ തടസ്സമായതെന്നാണു മില്ലുടമയുടെ ഏജന്‍സി പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 ഹെക്ടര്‍ കൃഷി ഇക്കുറി കുറവായിരുന്നു കഴിഞ്ഞസീസണില്‍ 36000 ഹെക്ടറില്‍ കൃഷി ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി 26000 ഹെക്ടറില്‍ താഴെയായിരുന്നു. കഴിഞ്ഞ സീസണില്‍ 54 മില്ലുടമകള്‍ സംഭരണത്തിന് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഇക്കുറി 46 മില്ലുകാര്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തത്.

അതില്‍ 34 മില്ലുകാര്‍ മാത്രമാണു സംഭരണത്തിന് എത്തിയത്. കഴിഞ്ഞ സീസണില്‍ പാഡിമാര്‍ക്കറ്റിങ് ഓഫിസറന്മാരുടെ കുറവു സംഭരണത്തെ കാര്യമായി ബാധിച്ചിരുന്നു.അതിനു പരിഹാരമായി ഇക്കുറി നാലു പാഡിമാര്‍ക്കറ്റിങ് ഓഫിസറന്മാരാണു സംഭരണത്തിനായി ഉണ്ടായിരുന്നത്.

ഇത് ഏറെക്കുറെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.വേനല്‍ മഴ ശ്കതി പ്രാപിക്കും മുന്‍പു ഏതുവിധേനയും കൊയ്ത്തു നെല്ല് സംഭരണവും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു കര്‍ഷകര്‍. കൊയ്യുന്ന നെല്ല് അടിയന്തരമായി തന്നെ സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണു കര്‍ഷകരുടെ അവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Local-News, Farmers, Paddy procurement in dilemma.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?