ബസ് സ്റ്റാന്‍ഡ് കെട്ടിടം ലേലം ചെയ്ത് സ്വന്തമാക്കിയവര്‍ വരാന്തകള്‍ വാടകയ്ക്ക് കൊടുക്കുന്നു; പൊറുതി മുട്ടി യാത്രക്കാര്‍, നടപടിയെടുക്കാതെ അധികൃതര്‍
ഉപ്പള: (www.kasargodvartha.com 26.04.2018) ബസ് സ്റ്റാന്‍ഡ് കെട്ടിടം ലേലം ചെയ്ത് സ്വന്തമാക്കിയവര്‍ വരാന്തകള്‍ വാടകയ്ക്ക് കൊടുക്കുന്നതായി നാട്ടുകാരുടെ പരാതി. ഇതുമൂലം ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ പൊറുതിമുട്ടുകയാണ്. ഉപ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലുള്ള വാടക മുറികളാണ് ലേലം ചെയ്തു സ്വന്തമാക്കിയവര്‍ പൊതുജനങ്ങള്‍ക്ക് മുദ്ധിമുട്ടാകുന്ന രീതിയില്‍ വരാന്തകള്‍ മറ്റുള്ളവര്‍ക്ക് മേല്‍വാടകയ്ക്ക് നല്‍കുന്നത്.
സംഭവം സംബന്ധിച്ച് മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. 10,000 നും 15,000 നും ഇടയില്‍ ലേലം പിടിച്ചവര്‍ പൊതുസ്ഥലത്തിന്റെ ഒരു ഭാഗത്തിന് മാത്രം പതിനഞ്ചായിരത്തിലധികം വാടക ഈടാക്കുന്നുണ്ട്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Natives, Complaint, Uppala bus stand building Giving for Rent; Complaint.
Powered by Info News For You

Comments
Post a Comment