കോട്ടയത്ത് ലൈംഗിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപനം മാറ്റി
കോട്ടയം: (www.kvartha.com 26.04.2018) നഗരമധ്യത്തില്‍ ലൈംഗിക തൊഴിലാളിയായ ശാലിനിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിക്കുന്നത മാറ്റി. കേസിലെ പ്രതിയായ രാധയ്ക്കെതിരായ വിധി പ്രഖ്യാപിക്കുന്നത് സെഷന്‍സ് കോടതി മെയ് മൂന്നിലേയ്ക്ക് മാറ്റിവച്ചു. 2014 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ, കഞ്ഞിക്കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന മറ്റൊരു ലൈംഗിക തൊഴിലാളി തിരുവനന്തപുരം സ്വദേശി രാധ(52) ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സ്റ്റാര്‍ ജംക്ഷനു സമീപത്തെ കുറ്റിക്കാട്ടില്‍ ഇടപാടുകാരനൊപ്പം കഴിയുമ്പോള്‍ എത്തിയ രാധ, ശാലിനിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ശാലിനിക്കൊപ്പമുണ്ടായിരുന്ന ഇടപാടുകാരനാണ് കേസിലെ പ്രധാന സാക്ഷി. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതിയെ നാലാം ദിവസമാണ് പോലീസ് പിടികൂടിയത്. വെസ്റ്റ് സി.ഐ ആയിരുന്ന, ഇപ്പോള്‍ ഏറ്റുമാനൂര്‍ സി.ഐ ആയ എ.ജെ തോമസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രൊസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഗിരിജ ബിജു ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Murder, Asid Attack, Case, Court, Accuse, Crime, Acid attack case Pospond

Powered by Info News For You

Comments
Post a Comment