സിറിയയില്‍ യുഎസും സഖ്യകക്ഷികളും ആക്രമണം തുടങ്ങി; തിരിച്ചടിക്കുമെന്ന് റഷ്യ

ഡമാസ്‌ക്കസ്: (www.kvartha.com 14.04.2018) സിറിയയില്‍ യുഎസും സഖ്യകക്ഷികളും ആക്രമണം തുടങ്ങി. വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് സിറിയന്‍ ആക്രമണത്തിന് ഉത്തരവിട്ടത്. ഫ്രാന്‍സും ബ്രിട്ടനും ആക്രമണത്തില്‍ പങ്കാളികളാണ്. ഇറാനും സിറിയയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ട്രമ്പ് റഷ്യയോട് ആവശ്യപ്പെട്ടു.

ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് യുഎസ് സിറിയയില്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്ച അസദ് ഭരണകൂടം ഡമാസ്‌ക്കസിന് പുറത്ത് നടത്തിയ രാസായുധ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് റഷ്യയും സിറിയയും പറഞ്ഞിരുന്നു.

World, Syria, US, Russia

മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന യുഎസ് യുദ്ധകപ്പലുകളില്‍ നിന്നും 59 തൊമഹോക്ക് മിസൈലുകള്‍ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. അതേസമയം സിറിയയില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണത്തില്‍ റഷ്യ ശക്തമായ പ്രതിഷേധമറിയിച്ചു. ആക്രമണം റഷ്യന്‍ പ്രസിഡന്റ് പുടിനെ അപമാനിക്കുന്നതാണെന്നും തിരിച്ചടിക്കുമെന്നും റഷ്യന്‍ അംബാസഡര്‍ അനടോലി അന്റൊനൊവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "We warned that such actions will not be left without consequences. All responsibility for them rests with Washington, London and Paris."

Keywords: World, Syria, US, Russia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?