മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച തഹീര്‍ മെര്‍ച്ചന്റിന് ജയിലില്‍ അന്ത്യം; മരിച്ചത് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി

മുംബൈ: (www.kvartha.com 18.04.2018) 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി തഹീര്‍ മെര്‍ച്ചന്റിന് ജയിലില്‍ അന്ത്യം. പൂനെ യെര്‍വാഡ് സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മെര്‍ച്ചന്റ് (63) മരണമടഞ്ഞത്. അധോലോക നായകനും സ്‌ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായിരുന്നു തഹീര്‍ മെര്‍ച്ചന്റ് എന്ന തഹീര്‍ തക്ലിയ.

മുംബൈ സ്‌ഫോടന പരമ്പര കേസില്‍ മുംബൈ പ്രത്യേക ടാഡ കോടതി കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തഹീറിനേയും ഫിറോസ്ഖാന്‍ എന്ന പ്രതിക്കും വധശിക്ഷ വിധിച്ചത്. അതേസമയം അബു സലീം, കരിമുള്ള ഖാന്‍ എന്നിവര്‍ അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. കേസിലെ മറ്റൊരു പ്രതി മുസ്തഫ ദോസ ജൂണ്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

1993 Mumbai bomb blast convict Tahir Merchant dies in Yerwada Central jail, Mumbai Blasts, News, Jail, Police, Hospital, Treatment, Protection, Obituary, Dead, National

257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനത്തിന് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയെന്ന കുറ്റമാണ് തഹീറിന്റെ പേരിലുള്ളത്. സ്‌ഫോടനത്തില്‍ 718 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജയിലില്‍ അതീവ സുരക്ഷയിലാണ് തഹീറിനെ പാര്‍പ്പിച്ചിരുന്നത്. തഹീറിന്റെ മരണവാര്‍ത്ത ജയില്‍ എഡിജിപി ഭൂഷണ്‍ കുമാര്‍ ഉപാധ്യായ് സ്ഥിരീകരിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ തഹീറിന് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും ഉടന്‍ സാസൂണിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 3.45 മണിയോടെ മരണം സ്ഥിരീകരിച്ചുവെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂ. ജയില്‍, കസ്റ്റഡി മരണത്തിന്റെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: 1993 Mumbai bomb blast convict Tahir Merchant dies in Yerwada Central jail, Mumbai Blasts, News, Jail, Police, Hospital, Treatment, Protection, Obituary, Dead, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?