തന്റെ രണ്ടു കുട്ടികള്‍ക്കും അമ്മയ്ക്കും അജ്ഞാത രോഗമാണ്, ഭര്‍ത്താവ് ഉപേക്ഷിച്ച തനിക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ല, ധനസഹായം മാത്രമല്ല സര്‍ക്കാര്‍ ജോലി കൂടി വേണം; കൂട്ട കൊലപാതകം നടത്തിയ സൗമ്യ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് നല്‍കിയ നിവേദനം ഇങ്ങനെ
പിണറായി(കണ്ണൂര്‍): (www.kvartha.com 27.04.2018) ധനസഹായം മാത്രമല്ല മക്കളും മാതാപിതാക്കളും മരിച്ച, ഭര്‍ത്താവ് ഉപേക്ഷിച്ച എനിക്ക് സര്‍ക്കാര്‍ ജോലി കൂടി വേണം. കൂട്ട കൊലപാതകം നടത്തിയ സൗമ്യ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് നല്‍കിയ നിവേദനം ഇങ്ങനെ . കഴിഞ്ഞ മാര്‍ച്ച് ഏഴിനാണു സൗമ്യയുടെ അമ്മ മരിക്കുന്നത്. മൂന്നു ദിവസം കഴിഞ്ഞ് മാര്‍ച്ച് പത്തിന് മുഖ്യമന്ത്രി മരണവീട്ടില്‍ എത്തിയപ്പോഴാണു സൗമ്യ നിവേദനം നല്‍കുന്നത്.
മക്കളായ കീര്‍ത്തന, ഐശ്വര്യ, അമ്മ കമല എന്നിവര്‍ മരിച്ചതിനു ശേഷം നല്‍കിയ അപേക്ഷയില്‍ തന്റെ രണ്ടു കുട്ടികള്‍ക്കും അമ്മയ്ക്കും അജ്ഞാത രോഗമാണെന്നും അതിനാല്‍ തന്റെ കുടുംബത്തിന് ആവുന്ന സഹായം ചെയ്തു നല്‍കണമെന്നും സൗമ്യ പറയുന്നുണ്ട്. എനിക്കൊരു ജോലി ലഭിച്ചാല്‍ കുടുംബത്തിലുള്ള ബാക്കിയുള്ളവരേയും രക്ഷിക്കാനാകും എന്നു പറഞ്ഞാണ് നിവേദനം തുടങ്ങുന്നത്.
സൗമ്യയുടെ അമ്മ മരിച്ച് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് നിവേദനം നല്‍കിയിരിക്കുന്നത്. അപേക്ഷ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മരിച്ച രണ്ടു പേര്‍ക്ക് അജ്ഞാത രോഗമാണെന്നും അമ്മ മരണപ്പെട്ടെന്നും വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ജോലി നല്‍കുന്നതിനായുള്ള എല്ലാ തുടര്‍നടപടികളും നടന്നുകൊണ്ടിരിക്കെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം മറനീക്കി പുറത്തെത്തിയത്.

Keywords: Soumya had sought govt job in her plea to the CM , Pinarayi vijayan, News, Politics, Trending, Letter, Pinarayi vijayan, Family, Compensation, Application, Kerala.
Powered by Info News For You

Comments
Post a Comment