ഹൈടെക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പൂര്‍വാധികം ശക്തിയോടെ കേരളത്തില്‍ വീണ്ടും സജീവം; ഇരകള്‍ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ നടിമാര്‍ വരെ, വേണ്ടത് ഒരു ഫോണ്‍കോള്‍ മാത്രം
കൊച്ചി: (www.kvartha.com 03.04.2018) ഹൈടെക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പൂര്‍വാധികം ശക്തിയോടെ കേരളത്തില്‍ വീണ്ടും സജീവമാകുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ നടിമാര്‍ വരെയാണ് ഇവരുടെ ഇരകള്‍. വെറും ഒരു ഫോണ്‍കോളിലൂടെ ഇവര്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നു. എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് ഇടപാടുകള്‍ നടത്തുന്നത്.
ലൊക്കാന്റോ എന്ന വെബ് സൈറ്റില്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇടപാടുകള്‍. ലൊക്കാന്റോ കൊച്ചി എന്ന പേരില്‍ മാത്രം നൂറുകണക്കിന് അക്കൗണ്ടുകള്‍ ഓണ്‍ലൈനില്‍ സജീവമാണ്.
സ്‌കൂള്‍, കോളജ് കുട്ടികളെ വരെ കെണിയില്‍ വീഴ്ത്തി ഈ സംഘം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. മോഡലുകളും സീരിയല്‍ നടിമാരും വീട്ടമ്മമാരുമൊക്കെ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സംഘത്തിന്റെ ഇടപാടുകള്‍.
ലൊക്കാന്റോ സൈറ്റില്‍ ക്ലാസിഫൈസ് പരസ്യങ്ങള്‍ വരെ നല്‍കാമെന്നതിനാല്‍ ആ സൗകര്യം ഉപയോഗിച്ചാണ് പെണ്‍വാണിഭസംഘങ്ങള്‍ സജീവമായത്. എസ്‌കോര്‍ട്ട് സര്‍വീസില്‍ നല്‍കുന്ന പരസ്യങ്ങള്‍ കണ്ട് ആവശ്യക്കാര്‍ ബന്ധപ്പെട്ടാല്‍ ഉടനടി ഏജന്റുമാരുടെ ഫോണ്‍ നമ്പറുകള്‍ ലഭിക്കും. ഇവരോട് തങ്ങളുടെ ആവശ്യം ഉന്നയിച്ചാല്‍ ഏത് പ്രായത്തിലുള്ള പെണ്‍കുട്ടികളേയും എത്തിച്ചുതരും.
സൈറ്റിലൂടെ ഒരു ഏജന്റിനെ കണ്ടെത്തി നടത്തിയ ഓപ്പറേഷനിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പെണ്‍വാണിഭസംഘങ്ങള്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞത്. പെണ്‍കുട്ടികളെ കൂടാതെ സീരിയല്‍ നടിമാരും മോഡലുകളും വീട്ടമ്മമാരുമൊക്കെ ഉണ്ടെന്ന് ഏജന്റ് വെളിപ്പെടുത്തി. ഇവരുടെ റേറ്റും പറഞ്ഞു. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാല്‍ ഇടപാട് ഉറപ്പിക്കാവുന്നതാണ്.
ആവശ്യക്കാര്‍ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചാല്‍ ഒന്നും ഏജന്റ് അത്ര എളുപ്പത്തിലൊന്നും വിട്ടുപറയില്ല. ആദ്യം ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയും. പിന്നീട് ഏജന്റിന്റെ വിശ്വാസം നേടിയെടുത്താല്‍ മാത്രമേ ബാക്കി വിവരങ്ങള്‍ വെളിപ്പെടുത്തൂ. അത് കഴിഞ്ഞാല്‍ എത്തേണ്ട സ്ഥലം പറയും. അവിടെ എത്തിയാലും സംഘത്തിലുള്ളവരുടെ നീരീക്ഷണമുണ്ടാകും. ആ കടമ്പയും കടന്നാല്‍ അടുത്തപടി ഫോട്ടോ കാണിക്കലാണ്. പിന്നീട് റേറ്റ് പറഞ്ഞ് ഉറപ്പിക്കും. പണം ഓണ്‍ലൈന്‍ വഴിയും അല്ലാതെയും കൈമാറാം. വളരെ സുരക്ഷിതമായ ഒരു ഹോട്ടലില്‍ കസ്റ്റമറെ എത്തിക്കുന്നതാണ് അടുത്ത പടി. അവിടേക്ക് സ്ത്രീകളെ എത്തിക്കുന്നത് അതീവ രഹസ്യമായിട്ടാണ്.
അതേസമയം പ്രണയത്തില്‍ കുടുക്കിയും പ്രലോഭനങ്ങളില്‍ അകപ്പെടുത്തിയുമൊക്കെയാണ് പെണ്‍കുട്ടികളെ അടക്കം വലയില്‍ വീഴ്ത്തുന്നത്. ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ അതില്‍നിന്നും രക്ഷപ്പെടാന്‍ പറ്റില്ല. ടി.പി.സെന്‍കുമാര്‍ ഡി.ജി.പി ആയിരിക്കെ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. അന്ന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓപ്പറേഷനെ തുടര്‍ന്ന് മാളത്തിലേക്ക് പോയ ആ സംഘങ്ങളാണ് ഇപ്പോള്‍ തലപൊക്കി സജീവമായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hi Tech immoral racket have been active again in Kerala, Kochi, News, Website, Advertisement, Girl students, Kerala.

Powered by Info News For You

Comments
Post a Comment