ഏഴുവയസുകാരി നാസിറയുടെ മരണം: ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട് (www.evisionnews.co): വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴുവയസുകാരി ദാരുണമായി മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ നൗഷാദിനെതിരെ (25)യാണ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഖാലിദിന്റെയും പുതിയകോട്ടയിലെ സുനീറയുടെയും മകള്‍ നാസിറയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മാണിക്കോത്തെ വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ടത്. നൗഷാദ് പിറകോട്ടെടുത്ത ബസിനും മതിലിനുമിടയില്‍പെട്ട് കുട്ടി തത്ക്ഷണം മരിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment