കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളില്‍ ജനപങ്കാളിത്തം കുറഞ്ഞു; രാഹുലിന് അതൃപ്തി, വിശദീകരണം തേടി
ദാവന്‍ഗരെ: (www.kvartha.com 04.04.2018) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ ജില്ലാ ഭാരവാഹികളോട് രാഹുല്‍ വിശദീകരണം തേടിയിരിക്കയാണ്.
ശിവമോഗയിലും ദേവനാഗരെയിലും ബ്‌ളോക്ക് തല ഭാരവാഹികളുമായി ബാപ്പുജി ഗസ്റ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് റാലികളിലെ ജനപങ്കാളിത്തം കുറയുന്നതിലുള്ള ആശങ്ക രാഹുല്‍ പങ്കുവച്ചത്. എന്നാല്‍ കടുത്ത ചൂടാണ് റാലിക്ക് ജനങ്ങള്‍ എത്താത്തിന് കാരണമായി ജില്ലാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയത്. അതിന് മറുപടിയായി ഒരു ജില്ലയില്‍ മാത്രമെ ചൂട് ഉണ്ടാകുന്നുള്ളൂ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. രാജ്യത്താകമാനം കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
മാത്രമല്ല കര്‍ണാടകയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ കടുത്ത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പൊങ്ങച്ചവും മുഖസ്തുതിയും പറഞ്ഞ് നടക്കരുതെന്നാണ് മുന്നറിയിപ്പ്. പ്രാദേശിക പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടെത്തി അത് പരിഹരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കിയിട്ടുണ്ട്.
യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗവും രാഹുല്‍ ആരാഞ്ഞു. മേയ് 12നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: National, News, Karnataka, Congress, Rahul Gandhi, Election, Programme, Politics, In Karnataka, Poll Officials Search Planes of Rahul Gandhi and Amit Shah.
Powered by Info News For You

Comments
Post a Comment