സമസ്ത നൂറാം വാര്‍ഷികം തെക്കന്‍ മേഖല സന്ദേശയാത്ര തുടങ്ങി
കാഞ്ഞങ്ങാട് (www.evisionnews.co): സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ചെര്‍ക്കളയില്‍ നടക്കുന്ന ഇന്റര്‍സോണ്‍ മേഖലാ സംഗമത്തിന്റെയും എസ്.എം.എഫ് ലൈറ്റ് ഓഫ് മദീനയുടെയും കുമ്പള ഇമാം ശാഫി അക്കാദമി, ചിത്താരി അസീസിയ്യ അറബിക് കോളജിന്റെ വാര്‍ഷിക സമ്മേളനത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന തെക്കന്‍ മേഖലാ സന്ദേശയാത്രക്ക് തുടക്കമായി. നോര്‍ത്ത് ചിത്തിരിയില്‍ എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ജാഥാ നായകന്‍ യൂനുസ് ഫൈസി കാക്കടവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മേഖല ജനറല്‍ സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ഷറഫുദ്ധീന്‍ കുണിയ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട്. ടി.പി അലി ഫൈസി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മിസ്ബാഹി ചിത്താരി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ വൈസ് പ്രസിഡണ്ട് നാഫിഹ് അസ്അദി ബിരിച്ചേരി, ആദം ദാരിമി മാണിക്കോത്ത് സംസാരിച്ചു.
Powered by Info News For You

Comments
Post a Comment