തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍ യാത്രചെയ്യവേ സ്‌കര്‍ട് ഉയര്‍ത്താന്‍ ശ്രമം; നടുറോഡില്‍ വച്ച് താന്‍ നേരിട്ട ലൈംഗിക അതിക്രമം തുറന്നുകാട്ടി മോഡലിന്റെ ട്വീറ്റ്

ഇന്‍ഡോര്‍: (www.kvartha.com 23.04.2018) തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ യാത്രചെയ്യവേ താന്‍ നേരിട്ട ലൈംഗിക അതിക്രമം തുറന്നുകാട്ടി മോഡലിന്റെ ട്വീറ്റ്. ഇന്‍ഡോര്‍ സ്വദേശിനിയായ ആകര്‍ഷി ശര്‍മയ്ക്കാണ് നടുറോഡില്‍ ഇത്തരമൊരു ലൈംഗിക അതിക്രമം ഉണ്ടായിരിക്കുന്നത്.

അതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ആകര്‍ഷി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Indore Model's Skirt Pulled on Busy Road, Molesters Say 'Show What's Underneath', Passenger, News, Twitter, Injured, National

അടിയില്‍ എന്താണ് ഇട്ടിരിക്കുന്നത്, കാണട്ടെ എന്നു പറഞ്ഞുകൊണ്ട് അജ്ഞാതസംഘം തന്റെ സ്‌കര്‍ട്ട് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. നഗരത്തിലെ തിരക്കേറിയ റോഡില്‍ ഇത്തരം സംഭവം നടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടുവെന്നും ആകര്‍ഷി ശര്‍മ്മ പറഞ്ഞു. നിലത്തുവീണ തന്നെ പ്രായമേറിയ ഒരാള്‍ സഹായിക്കാനെത്തി. തന്റെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് അയാള്‍ പറഞ്ഞതായും ആകര്‍ഷി തുറന്നു പറയുന്നു.

Keywords: Indore Model's Skirt Pulled on Busy Road, Molesters Say 'Show What's Underneath', Passenger, News, Twitter, Injured, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?