കെ എസ് ആര്‍ ടി സി ബസില്‍ തലകറങ്ങി വീണ യാത്രക്കാരിയെ ഉടനടി ആശുപത്രിയിലെത്തിച്ചു; ഡ്രൈവറേയും കണ്ടക്ടറേയും തച്ചങ്കരി നേരിട്ടെത്തി ആദരിച്ചു

തൃശൂര്‍: (www.kvartha.com 28.04.2018) കെ എസ് ആര്‍ ടി സി ബസില്‍ തലകറങ്ങി വീണ യാത്രക്കാരിയെ അതേ ബസില്‍ ഉടനടി ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോര്‍പ്പറേഷന്‍ സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പ്രശംസാ പത്രവും ആദരവും. തൃശൂര്‍ ഡിപ്പോയിലെത്തിയാണ് തച്ചങ്കരി ഡ്രൈവര്‍ സിഎ നാസര്‍, കണ്ടക്ടര്‍ ബി മാര്‍ഷല്‍ എന്നിവരെ ആദരിച്ചത്. പ്രശംസാപത്രം വായിക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തു. തേവരയില്‍ നിന്ന് തൃശൂരിലേയ്ക്കുള്ള ലോ ഫ്‌ളോര്‍ ബസിലെ ജീവനക്കാരാണിവര്‍.

വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ തൃശൂരിലേയ്ക്കുള്ള വഴിമധ്യേ കുരിയിച്ചിറ ഭാഗത്ത് ബസ് എത്തിയപ്പോഴാണ് യാത്രികയായ ഉഷാ സുബ്രഹ്മണ്യന്‍ തലകറങ്ങി വീണത്. ഉടന്‍തന്നെ ബസ് നിര്‍ത്തി പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അതേ ബസില്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ബസ് ജീവനക്കാരുടെ സേവനത്തിനൊപ്പം യാത്രക്കാരും സഹകരിച്ചു.

Tomin Thachankery give honor to driver and conductor, Thrissur, News, KSRTC, Bus, Hospital, Treatment, Passenger, Kerala

ആശുപത്രിയിലെത്തിച്ച ഉഷയ്ക്ക് ജീവനക്കാര്‍ പണമുള്‍പ്പെടെയുള്ള സഹായങ്ങളും നല്‍കി. ഉഷ ഏറെ താമസിയാതെ ആശുപത്രി വിട്ടു. സാംസ്‌കാരിക സംഘടനയായ തൃശിവപേരൂരും നാസറിനെയും മാര്‍ഷലിനെയും ആദരിച്ചു.

Keywords: Tomin Thachankery give honor to driver and conductor, Thrissur, News, KSRTC, Bus, Hospital, Treatment, Passenger, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?