ഗാര്‍ഹിക തൊഴിലാളിക്ക് സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും രക്ഷപെടാന്‍ സൗകര്യമൊരുക്കി; ഇന്ത്യക്കാരായ മൂന്നുപേര്‍ക്കെതിരെ പരാതി
കുവൈറ്റ് സിറ്റി : (www.kvartha.com 24.04.2018) ഗാര്‍ഹിക തൊഴിലാളിക്ക് സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയതിന് ഇന്ത്യക്കാരായ മൂന്നുപേര്‍ക്കെതിരെ പോലീസില്‍ അഭിഭാഷകന്റെ പരാതി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ടാണ് സ്‌പോണ്‍സറുടെ വീട്ടിലെത്തി ഇന്ത്യക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് ഗാര്‍ഹിക തൊഴിലാളിയെ കൂട്ടിക്കൊണ്ടു പോയതെന്ന് കാട്ടിയാണ് അഭിഭാഷകന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, എംബസി ജീവനക്കാര്‍ ഇടപെട്ട് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, മെഡിക്കല്‍ കെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ സഹായിക്കാന്‍ തയ്യാറായ ഒരു ഇന്ത്യക്കാരനെതിരെ പോലീസില്‍ പരാതി ലഭിച്ചതായി സൂചനയുണ്ട്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് സ്വദേശത്തേയ്ക്ക് തിരിച്ചു പോകാന്‍ താത്പര്യപ്പെട്ടിരുന്ന നഴ്‌സിന് വിമാന ടിക്കറ്റ് നല്‍കാന്‍ തയ്യാറായതായിരുന്നു ഈ ഇന്ത്യക്കാരന്‍.
മേയ് അഞ്ചാം തീയതി യാത്ര ചെയ്യാനുള്ളതായിരുന്നു ടിക്കറ്റ്. എന്നാല്‍ ഇതിനു മുന്‍പ് തന്നെ പോകണമെന്ന് കമ്പനി ആവശ്യപ്പെട്ടതിനാല്‍ ടിക്കറ്റ് നല്‍കിയ ആള്‍ അത് ഏപ്രില്‍ 21 ലേയ്ക്ക് മാറ്റി നല്‍കി. ഇതിനിടെ നഴ്‌സിന്റെ പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ എത്തണമെന്ന് കമ്പനി മാനേജര്‍ അറിയിച്ചത് അനുസരിച്ച് എത്തിയ വ്യക്തിയോട് സല്‍വ പോലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് പരാതി ഉള്ളതായി അറിഞ്ഞതെന്നും ഏതെങ്കിലും തൊഴിലിടങ്ങളില്‍ നിന്ന് ആരെയും മോചിപ്പിച്ചു കൊണ്ടുവരാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എംബസി അറിയിച്ചു.

Keywords: Indian Embassy denies it formed intervention force to rescue distressed workers, Kuwait, News, Gulf, Police, Complaint, Lawyers, Embassy, Flight, Ticket, Allegation, World.
Powered by Info News For You

Comments
Post a Comment