പ്രസവം വീട്ടില്‍ തന്നെ മതിയെന്ന് ദമ്പതികളുടെ ഉറച്ച തീരുമാനം: ഒരിക്കല്‍ പോലും ആശുപത്രി സന്ദര്‍ശിക്കുകയോ സ്‌കാനിംഗ് നടത്തുകയോ ചെയ്തില്ല; ഇരുവര്‍ക്കും ദൈവം കരുതിവെച്ചത് കിടിലന്‍ സര്‍പ്രൈസ്

കാലിഫോര്‍ണിയ: (www.kvartha.com 12.04.2018) പ്രസവം വീട്ടില്‍ തന്നെ മതിയെന്ന് ദമ്പതികളുടെ ഉറച്ച തീരുമാനം. ഗര്‍ഭം ധരിച്ചശേഷം ഒരിക്കല്‍ പോലും ആശുപത്രി സന്ദര്‍ശിക്കുകയോ സ്‌കാനിംഗ് നടത്തുകയോ ചെയ്തില്ല. ഒടുവില്‍ ഇരുവര്‍ക്കും ദൈവം കരുതിവെച്ചത് കിടിലന്‍ സര്‍പ്രൈസ്. വിദേശ ദമ്പതികളായ നിക്കോള്‍, മാത്യു സീസ്മര്‍ എന്നിവര്‍ക്കാണ് ദൈവം സര്‍പ്രൈസ് ഒരുക്കിയത്.

നിക്കോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതല്‍ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ദമ്പതികള്‍ . ആശുപത്രിയിലെ അന്തരീക്ഷത്തില്‍ നിന്നും പൂര്‍ണമായും വിട്ടുമാറി വീട്ടിനുള്ളില്‍ തന്നെ തങ്ങളുടെ കുഞ്ഞ് ജനിച്ചു വീഴണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. അതിനായി ഒരു നഴ്‌സിനെ വീട്ടില്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

Couples surprise gift from god, News, Pregnant Woman, Hospital, Treatment, Visit, Nurse, Child, Humor, World, America

എന്നാല്‍, ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. നിക്കോളിന് പ്രസവ വേദന വന്നതോടെ അപകടം മണത്ത പരിചാരിക തനിക്ക് തനിച്ച് പ്രസവമെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയുകയും നിക്കോളിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തി അധികം വൈകാതെ തന്നെ നിക്കോള്‍ ഒരു സുന്ദരി കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അതോടെ തീര്‍ന്നില്ല, ഇനിയാണ് ആ സര്‍പ്രൈസ്... പെണ്‍കുഞ്ഞിനു പിന്നാലെ ഒരു ആണ്‍കുഞ്ഞുകൂടി പുറത്തെത്തി.

സ്വാഭാവിക പ്രസവം പൂര്‍ണമായും വീട്ടില്‍ വച്ചു തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്ന ദമ്പതികള്‍ ഒരിക്കല്‍ പോലും സ്‌കാനിങ് നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ഡബിള്‍ സന്തോഷം തികച്ചും ദൈവത്തിന്റെ സര്‍പ്രൈസാണെന്നാണ് ഇരുവരും പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Couples surprise gift from god, News, Pregnant Woman, Hospital, Treatment, Visit, Nurse, Child, Humor, World, America.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?