കോളിളക്കം സൃഷ്ടിച്ച ജസീക്കാ ലാല്‍ വധക്കേസില്‍ കുറ്റവാളിക്ക് മാപ്പ് നല്‍കി സഹോദരി ; പ്രതി നടത്തുന്ന സന്നദ്ധ സേവനങ്ങളും മറ്റ് തടവുകാര്‍ക്ക് വേണ്ടി ചെയ്യുന്ന സഹായങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് സബ്രീന ലാല്‍

ന്യൂഡല്‍ഹി: (www.kvartha.com 23.04.2018) ഏറെ കോളിളക്കം സൃഷ്ടിച്ച ജെസീക്ക ലാലിന്റെ ഘാതകന് മാപ്പ് നല്‍കുകയാണെന്നും മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും സഹോദരി സബ്രീന ലാല്‍ തീഹാര്‍ ജയില്‍ അധികൃതരെ അറിയിച്ചു. മോഡലും ബാര്‍ ജീവനക്കാരിയുമായിരുന്ന ജെസീക്ക ലാല്‍ 1999ല്‍ തെക്കന്‍ ഡെല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് വെടിയേറ്റ് മരിച്ചത്.

ഹരിയാനയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മ എന്ന സിദ്ധാര്‍ത്ഥ വശിഷ്ഠയാണ് ജസീക്കയുടെ ഘാതകന്‍. എന്നാല്‍ 2006ല്‍ ഇയാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. തുടര്‍ന്ന് ജെസീക്കയുടെ സഹോദരി സബ്രീനയും മാധ്യമങ്ങളും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് മനുശര്‍മയ്ക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചു. ജെസീക്കയുടെ മരണത്തെ ആസ്പദമാക്കി ബോളിവുഡില്‍ നോ വണ്‍ കില്‍ഡ് ജെസീക്ക എന്ന സിനിമയും ഇറങ്ങിയിരുന്നു.

Jessica Lal’s sister forgives killer, won’t object to Manu Sharma's release, New Delhi, News, Trending, Politics, Crime, Criminal Case, Gun attack, Killed, National

മനു ശര്‍മയെ മോചിപ്പിക്കുന്നത് സംബന്ധിച്ച് സബ്രീനയുടെ അഭിപ്രായം ജയില്‍ അധികൃതര്‍ ആരാഞ്ഞിരുന്നു. ജയിലില്‍ മനു ശര്‍മ മര്യാദക്കാരനാണെന്നും പരോപകാരിയും നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും ജയില്‍ സൂപ്രണ്ട് സബ്രീനയെ അറിയിച്ചിരുന്നു.

കൊലപാതകം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് പ്രതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ജസീക്കയുടെ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. ജയിലില്‍ കഴിയുന്ന മനു നടത്തുന്ന സന്നദ്ധ സേവനങ്ങളും മറ്റ് തടവുകാര്‍ക്ക് ചെയ്യുന്ന സഹായങ്ങളും കണക്കിലെടുത്താണ് തന്റെ ഈ തീരുമാനമെന്ന് ജയില്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ സബ്രീന പറഞ്ഞു. ഡെല്‍ഹിയിലെ തിഹാര്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്കാണ് സബ്രീന ലാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു 41കാരനായ മനു ശര്‍മ.

ചെയ്ത കുറ്റത്തിന് മനു ജയിലില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. എന്റെ മനസാക്ഷി അദ്ദേഹത്തിന് മാപ്പ് നല്‍കിക്കഴിഞ്ഞു. ജയില്‍ശിക്ഷ ഒരു ശുദ്ധീകരണ പ്രക്രിയയായി കണ്ടാല്‍ മതി. താനും തന്റെ ജീവിതവുമായി ഒതുങ്ങാന്‍ ആഗ്രഹിക്കുന്നു. സഹോദരിയെ കൊന്നതിന്റെ പേരില്‍ ദേഷ്യവുമായി ഇനി നടക്കാന്‍ ആഗ്രഹമില്ലെന്നും സബ്രീന പറഞ്ഞു.

ജയിലില്‍ മര്യാദക്കാരനായ മനു ശര്‍മ്മയെ തുറന്ന ജയിലിലാണ് കഴിഞ്ഞ ആറുമാസമായി അധികൃതര്‍ പാര്‍പ്പിച്ചിരുന്നതെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ അജയ് കശ്യപ് അറിയിച്ചു. അതേസമയം, സബ്രീന ലാല്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി എന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

1993ല്‍ ഡെല്‍ഹിയിലെ ഒരു ബാറില്‍ നടന്ന സ്വകാര്യ ആഘോഷ പരിപാടിക്കിടെയാണ് മനു ശര്‍മ്മ ജസീക്കാ ലാലിനെ കൊലപ്പെടുത്തിയത്. ബാറിലെ മോഡല്‍ ആയിരുന്നു ജസീക്ക. രാത്രി വൈകി ബാറില്‍ എത്തിയ മനു ശര്‍മ്മയ്ക്ക് മദ്യം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു വെടിവച്ച് കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വിനോദ് ശര്‍മ്മയുടെ മകനായ മനു ശര്‍മ്മയെ വിചാരണ കോടതി വെറുതെ വിട്ടത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. 2006ല്‍ കേസ് വീണ്ടും പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതിയാണ് മനു ശര്‍മ്മയെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷ സുപ്രീം കോടതിയും പിന്നീട് ശരിവച്ചിരുന്നു.

ജയിലില്‍ മനു ശര്‍മ്മയ്ക്ക് ലഭിച്ച പ്രത്യേക പരിഗണന അക്കാലത്ത് എന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. 2009 സെപ്തംബറില്‍ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും ബിസിനസ് ആവശ്യത്തിനുമായി കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പരോള്‍ ചട്ടങ്ങള്‍ ലംഘിച്ച് നിശാക്ലബില്‍ സന്ദര്‍ശനം നടത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തു എന്നു കണ്ടതോടെ കോടതി പരോള്‍ റദ്ദാക്കി ജയിലില്‍ അടച്ചു. ഇളയ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 2011ലും ബിരുദാനന്തര ബിരുദ പരീക്ഷയില്‍ പങ്കെടുക്കാന്‍ 2013ലും മനു ശര്‍മ്മയ്ക്ക് പരോള്‍ ലഭിച്ചിരുന്നു.

Keywords: Jessica Lal’s sister forgives killer, won’t object to Manu Sharma's release, New Delhi, News, Trending, Politics, Crime, Criminal Case, Gun attack, Killed, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?