കശ്മീരില്‍ നിന്നും ഭീകരര്‍ പിതാവിനേയും മകനേയും തട്ടിക്കൊണ്ട് പോയി

ബന്ദിപുര(കശ്മീര്‍): (www.kvartha.com 05.04.2018) കശ്മീരിലെ ബന്ദിപുരയില്‍ നിന്നും ഭീകരര്‍ രണ്ട് പേരെ തട്ടിക്കൊണ്ടുപോയി. ഒരു കുടുംബത്തിലെ പിതാവിനേയും മകനേയുമാണ് തട്ടിക്കൊണ്ടുപോയത്.

അബ്ദുല്‍ ഗഫാര്‍ ഭട്ടിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ കുടുംബാംഗങ്ങളെ മര്‍ദ്ദിച്ച ശേഷം ഗഫാറിനേയും മകന്‍ മന്‍സൂര്‍ അഹമ്മദ് ഭട്ടിനേയും കടത്തികൊണ്ട് പോവുകയായിരുന്നു.

National, Kashmir, LeT

എന്നാല്‍ ഗഫാര്‍ ഭീകരരുടെ കൈയില്‍ നിന്നും രക്ഷപ്പെട്ടു. മന്‍സൂര്‍ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്. പരിക്കുകളെ തുടര്‍ന്ന് അബ്ദുല്‍ ഗഫാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞയാഴ്ച ഭീകരര്‍ ഹജിനില്‍ നിന്നും 32വയസുള്ള നസീര്‍ അഹമ്മദ് ശെയ്ഖിനെ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് നസീറിന്റെ മൃതദേഹമാണ് പോലീസിന് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: While Gaffar successfully escaped the militants despite being fired upon, Manzoor, is still with the militants.

Keywords: National, Kashmir, LeT


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?