ഇന്ത്യന്‍ എക്‌സ്പ്രസില്‍ കൂട്ടപ്പിരിച്ചുവിടല്‍: സജിത്തിന്റെ പോസ്റ്റിന് പിന്തുണയുമായി എളമരം കരീം; സി ഐ ടി യു സമരത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: (www.kvartha.com 04.04.2018) ഇന്ത്യന്‍ എക്‌സ്പ്രസില്‍ കൂട്ടപ്പിരിച്ചുവിടല്‍. സജിത്തിന്റെ പോസ്റ്റിന് പിന്തുണയുമായി എളമരം കരീം രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ ഭേദഗതിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനെതിരെയാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം രംഗത്തെത്തിയത്.

മാനേജ്‌മെന്റ് നയം ക്രൂരമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകന്‍ സജിത്ത് ഫേസ്ബുക്കിലെഴുതിയ കുറിപ്പിനോട് എളമരം കരീം തന്റെ ഫേസ് ബുക്കിലൂടെ പ്രതികരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസിലെ പിരിച്ചുവിടലിനെതിരായ സമരത്തിന് സിഐടിയു സന്നദ്ധമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.


എളമരം കരീമിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ നിന്നും കരാര്‍ കാലാവധി അവസാനിച്ചു എന്ന ന്യായം പറഞ്ഞ് എട്ട് മാധ്യമ പ്രവര്‍ത്തകരെ പടിയിറക്കി. ഇത് സംബന്ധിച്ച് പിരിച്ച് വിടപ്പെട്ടവരില്‍ ഒരാളായ സജിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. നിശ്ചിത കാല തൊഴില്‍, കരാര്‍ തൊഴില്‍ എന്നെല്ലാമുള്ള പേരുകളില്‍ യുവതൊഴിലാളികളെ ഏതാനും വര്‍ഷത്തേക്ക് നിയമിക്കുകയും, അവരുടെ ചോരവറ്റുമ്പാള്‍ നിര്‍ദയം പിരിച്ചുവിടുകയും ചെയ്യുന്ന നയം എത്ര ക്രൂരമാണ്.

മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്. ഈ നയത്തിനെതിരെ എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായ സമരം ഉയര്‍ത്തിക്കൊണ്ട് വരണം. ഇന്ത്യന്‍ എക്‌സ്പ്രസ് പിരിച്ചുവിടലിനെതിരെ സമരത്തിന് സിഐടിയു സന്നദ്ധമാണ്.


 Keywords: Kerala, News, News Paper, CITU, Leader,Elamaram Kareem Facebook post about Indian express Dismissal.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?