സാക്ഷികള്‍ കൂറുമാറി; അപകടക്കേസ് പ്രതിയെ കോടതി വെറുതെവിട്ടു

കാസര്‍കോട്: (www.kasargodvartha.com 22.04.2018) സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് അപകടക്കേസ് പ്രതിയെ കോടതി വെറുതെവിട്ടു. പുല്ലൂര്‍ കൊടവലത്തെ എം. മനോജിനെ(30) യാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. മനോജ് ഓടിച്ചിരുന്ന കെ.എല്‍ 60 ഡി. 9486 നമ്പര്‍ കാര്‍ ഇടിച്ച് എഴുപതുകാരന്‍ മരിച്ച കേസിലാണ് സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതിയെ കോടതി വെറുതെ വിട്ടത്.

തെക്കില്‍ ആട്യം ഹൗസിലെ കുഞ്ഞിരാമന്‍ (70) ആണ് അപകടത്തില്‍ മരിച്ചത്. 2015 ഫെബ്രുവരി 20നാണ് അപകടം നടന്നത്. പൊയിനാച്ചിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുഞ്ഞിരാമനെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ദൃക്സാക്ഷികളായവരുടെ മൊഴികള്‍ അടക്കം രേഖപ്പെടുത്തിയ ശേഷം ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണുണ്ടായത്.

എന്നാല്‍ കേസിന്റെ വിചാരണവേളയില്‍ സാക്ഷികള്‍ കൂറുമാറിയതോടെ മനോജിനെ കോടതി വെറുതെ വിടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Case, Accuse, Accident Case, Court, Car Accident, Accident case accused acquitted.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?