ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: (www.kvartha.com 13.04.2018) ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ (ജാവേദ്) പിതാവ് ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ട്‌ശേരില്‍ മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ള (78) വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല വയലാറില്‍ ബുധനാഴ്ച രാവിലെ ആറരമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപിനാഥന്‍ പിള്ള വെള്ളിയാഴ്ച രാവിലെയാണു മരിച്ചത്.
ഗോപിനാഥന്‍പിള്ളയുടെ സഹോദരന്‍ ഓടിച്ച കാറില്‍ അമൃത ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗോപിനാഥന്‍പിള്ളയെ നേരത്തേ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. മഴ പെയ്തു കിടന്നിരുന്ന റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ ലെയ്‌നിലേക്കു തെന്നി മാറുകയും ഇതിനിടെ മറുവശത്തു നിന്നു വന്ന മിനിലോറി ഇടിച്ച് അപകടം ഉണ്ടാവുകയും ചെയ്തു. സംഭവത്തില്‍ പട്ടണക്കാട് പോലീസ് കേസെടുത്തു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2004 ജൂണ്‍ 15നായിരുന്നു പ്രാണേഷ്‌കുമാര്‍ വെടിയേറ്റ് മരിച്ചത്. പ്രാണേഷ്‌കുമാര്‍ ഉള്‍പ്പെടെ നാലു പേരെ തീവ്രവാദികളെന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസ് നടത്തിവരവെയാണു ഗോപിനാഥന്‍പിള്ളയുടെ അന്ത്യം.
മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും . പരേതയായ സരസ്വതി ഭായിയാണ് ഗോപിനാഥന്‍ പിള്ളയുടെ ഭാര്യ. പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദ, മൂത്തമകന്‍ സാജിദ് എന്നിവര്‍ ആശുപത്രിയിലുണ്ട്.

Keywords: Petitioner in 2004 Ishrat Jahan fake encounter case dies in road accident, Alappuzha, News, Obituary, Dies, Hospital, Treatment, Accidental Death, Kerala.
Powered by Info News For You

Comments
Post a Comment