പെറ്റി കുറയുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചീത്ത വിളിക്കുന്നു, രാവിലെ ഇതു കേട്ടാല്‍ പിന്നെ അന്ന് എങ്ങനെ ജോലിചെയ്യുമെന്ന് എസ്ഐമാരും പൊലീസുകാരും

കോട്ടയം: (www.kvartha.com 15.04.2018) ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതായി ആരോപണം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പോലീസ് മേധാവിയുടെ യോഗത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്ഐമാര്‍ രംഗത്തെത്തിയത്. എസ്ഐമാര്‍ മുതല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വരെ മോശമായി ചിത്രീകരിക്കുന്നതായും പെറ്റിക്കേസുകളുടെ എണ്ണം കുറയുന്നതിനെതിരെ അസഭ്യം പറയുന്നതുവരെ നടക്കുന്നുവെന്നും ആരോപണം ഉയര്‍ന്നത്.

ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുമ്പോള്‍ ഞങ്ങള്‍ നല്ലപിള്ള ചമയാന്‍ കഴിയില്ലെന്നും ഒരു എസ്ഐയുടെ കമന്റുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ സിഐ, എസ്ഐ, സിപിഒമാരെ കാരണം കൂടാതെ അസഭ്യം പറയുന്നത് അവസാനിപ്പിക്കണമെന്നും രാവിലെ ഉദ്യോഗസ്ഥരില്‍നിന്നും മോശമായ പെരുമാറ്റം കേട്ട് ജോലി ആരംഭിക്കാനാവില്ലെന്നും ചര്‍ച്ചയുണ്ടായി. ദിവസും രാവില ഏഴു മുതല്‍ ഒമ്പത് വരെ ഒരു സ്റ്റേഷനിലും ജോലി നടക്കാറില്ല. റിപ്പോര്‍ട്ടിംഗിന്റെ സമയമാണ്.

ജില്ലാ പോലീസ് മേധാവി മുതല്‍ എസ്ഐ മാര്‍ വരെയുള്ള എല്ലാ ഉദ്യോഗസ്ഥരും ഈസമയം വയര്‍ലസ് സെറ്റിലുണ്ടാകും. കേസുകളുടെ റിപ്പോര്‍ട്ടിംഗ് സമയത്ത് കേള്‍ക്കുന്നത് അസഭ്യമാണെന്ന് പറയുന്നു. പെറ്റിക്കേസുകളുടെയും അന്വേഷണത്തിലെ വീഴ്ചകള്‍ക്കുവരെ സഭ്യമല്ലാത്ത ഭാഷയിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നുമാണു ആരോപണം. ഇതിനുശേഷം ജോലിയ്ക്കിറങ്ങുന്ന പോലീസുമാര്‍ ജനങ്ങളോട് എങ്ങനെ നല്ലരീതിയില്‍ പെരുമാറുമെന്നാണു പോലീസുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Police, Complaint, Bad Calling, Top Police Officers, Officers abusing SI and police. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?