കളി കാര്യമായി; ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിന്റെ കണ്ണ് കമ്പികൊണ്ട് കുത്തിപ്പൊട്ടിച്ചു

പൊന്നാനി: (www.kvartha.com 02.04.2018) ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കം മനസ്സില്‍വച്ച് യുവാവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി. മലപ്പുറം ജില്ലയിലാണ് സംഭവം. പുതുപൊന്നാനി ജീലാനി നഗറില്‍ കുന്നത്തകത്ത് റഹീ(18)മിന്റെ വലതുകണ്ണാണ് മാസങ്ങള്‍ക്കു മുന്‍പ് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കമ്പികൊണ്ടു കുത്തിപ്പൊട്ടിച്ചത്. റഹീമിന്റെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്നും കണ്ണു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയപോലും സാധ്യമാകാത്ത അവസ്ഥയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി റഹീമിന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും പ്രതികളെ പൊലീസ് പിടികൂടിയില്ലെന്നാണ് ആരോപണം.

പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ഒ ഒ ഷംസുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പു സമരം നടത്തി. മര്‍ദനത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തെതുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

Kerala, Malappuram, News, attack, Football Match, Dispute, Eye, Bike, Police, accused, Dispute While Playing Football; Got Injury In Eyes

അതേസമയം, പ്രതികളെല്ലാം ഒളിവിലാണെന്നും ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു കഴിഞ്ഞദിവസം വെളിയങ്കോട്ടുനിന്ന് പൊന്നാനിയിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടെയായിരുന്നു റഹീമിനുനേരെ ആക്രമണമുണ്ടായത്. രണ്ടു ബൈക്കിലായെത്തിയ നാലംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ റഹീം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, attack, Football Match, Dispute, Eye, Bike, Police, accused, Dispute While Playing Football; Got Injury In Eyes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?